അപ്‌ഡേറ്റ്സ്ഖത്തർ

വാണിജ്യ രജിസ്ട്രേഷനും ലൈസൻസും വെബ്സൈറ്റിലൂടെ പുതുക്കാമെന്നു മന്ത്രാലയം

വാണിജ്യ രജിസ്ട്രേഷനും വാണിജ്യ ലൈസൻസും സിംഗിൾ വിൻഡോയിലൂടെയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ ഒരു വർഷം മുതൽ അഞ്ച് വർഷത്തിലേക്കു വരെ പുതുക്കാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

വാണിജ്യ ലൈസൻസിന്റെ സാധുത കാലയളവ് വാണിജ്യ രജിസ്ട്രേഷന് സമാനമാണെങ്കിൽ പുതുക്കൽ നടത്താമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിൽ ട്വീറ്റ് വഴിയാണ് അറിയിച്ചത്.

ബിസിനസ്സ് അന്തരീക്ഷം നിയന്ത്രിക്കുന്നതിനും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപകർക്കായുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker