ഖത്തർവിദ്യാഭ്യാസം

കുട്ടികളുടെ വിദ്യാഭ്യാസത്തിന് രണ്ടു ദശലക്ഷം റിയാൽ സമാഹരിച്ചു നൽകി ലുലു ഹൈപ്പർ മാർക്കറ്റ്

2017 മുതൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ എഡ്യുക്കേഷൻ എബോവ് ഓൾ (ഇഎഎ) ഫൗണ്ടേഷൻസ് ടുഗെദർ പ്രോജക്റ്റിന് 2 ദശലക്ഷം ഖത്തർ റിയാൽ സംഭാവന ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

ഖത്തറിലെ വിവിധ കമ്മ്യൂണിറ്റി, സ്വകാര്യ സ്കൂളുകളിലുടനീളമുള്ള സ്കോളർഷിപ്പിലൂടെ രണ്ടായിരത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ടുഗെദർ പദ്ധതി ഇതുവരെ സഹായം നൽകിയിട്ടുണ്ട്. EAA ഫൗണ്ടേഷന്റെയും ലുലുവിന്റെയും പ്രതിനിധികൾ പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് ചെക്ക് EAA ഫൗണ്ടേഷന് കൈമാറി.

എല്ലാ പഠിതാക്കൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം തുല്യമായി നൽകാനും വിദ്യാഭ്യാസത്തിലെയും സാമ്പത്തിക പ്രതിബന്ധങ്ങളിലെയും വിടവുകൾ മറികടക്കാനും പണം സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെ 2020 ഒക്ടോബർ മുതൽ രാജ്യത്തുടനീളമുള്ള ലുലു ഹൈപ്പർ മാർക്കറ്റ് സ്റ്റോറുകളിലെ ഉപഭോക്തൃ സംഭാവനകളിലൂടെയാണ് ധനസമാഹരണ യജ്ഞം നടന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker