ഖത്തർ

സോഷ്യൽ മീഡിയയിലൂടെ ലഭിച്ച പരാതിയിൽ ചീഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി

ഡെലിവറി കമ്പനിയിൽ നിന്ന് ചീഞ്ഞ തക്കാളി സ്വീകരിച്ച വിവരം ഒരാൾ ട്വിറ്ററിൽ കമന്റ് ചെയ്തപ്പോൾ ഉടനടി നടപടി സ്വീകരിച്ച് ദോഹ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിയന്ത്രണ വകുപ്പ്.

വകുപ്പിലെ ഇൻസ്പെക്ടർമാരുടെ സംഘം ഇൻഡസ്ട്രിയൽ ഏരിയയിലെ ഭക്ഷ്യ വിതരണ കമ്പനിയുടെ സ്റ്റോറുകളിൽ റെയ്ഡ് നടത്തുകയും അനുചിതമായ സംഭരണം, തരംതിരിക്കൽ, ഗതാഗതം എന്നിവ കാരണം തക്കാളിയും മറ്റ് ഭക്ഷ്യവസ്തുക്കളും ചീഞ്ഞുവെന്നു കണ്ടെത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനാൽ ഭക്ഷ്യവസ്തുക്കൾ ഉടനടി നശിപ്പിക്കപ്പെട്ടു. നിയമം ലംഘിച്ച  കമ്പനിക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker