ഇന്ത്യഖത്തർ

സുപ്രധാന അറിയിപ്പുമായി ഖത്തർ ഇന്ത്യൻ എംബസി

ഇന്ത്യൻ എംബസി നവംബർ 21 ന് വെസ്റ്റ് ബേയിലെ ഓഫീസ് കെട്ടിടത്തിൽ അടിയന്തിര അറ്റസ്റ്റേഷനായി പ്രത്യേക കോൺസുലാർ ക്യാമ്പ് നടത്തും.

അടിയന്തിര പവർ ഓഫ് അറ്റോർണി, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുകൾ തുടങ്ങിയവ ആവശ്യപ്പെട്ട് ഓൺലൈൻ അപ്പോയിന്റ്‌മെന്റുകൾക്കായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് 2020 നവംബർ 18, നാളെക്കകം 33059647 എന്ന വാട്സ്ആപ്പ് നമ്പറിൽ അഭ്യർത്ഥനകൾ അയയ്ക്കാമെന്ന് എംബസി വ്യക്തമാക്കി.

അപേക്ഷകർ ഇനിപ്പറയുന്ന ഫോർമാറ്റിലാണ് അഭ്യർത്ഥന അയക്കേണ്ടത്: പേര്, പാസ്‌പോർട്ട് നമ്പർ, ക്യുഐഡി നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, സേവനത്തിന്റെ സ്വഭാവം, അടിയന്തിര സ്വഭാവം, ഇതിനകം എടുത്ത അപ്പോയിന്റ്മെന്റ് തീയതി.

അപ്പോയിന്റ്മെന്റ് സ്ഥിരീകരണം, സമയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ മറുപടി വാട്സ്ആപ്പിൽ തന്നെ ലഭിക്കും. കോൺസുലാർ ക്യാമ്പിൽ എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും പാലിക്കണമെന്ന് എംബസി സന്ദർശകരോട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker