ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡിന്റെ യുകെ വകഭേദം തീവ്ര രോഗവ്യാപനമുണ്ടാക്കുന്നു, തടയുന്നതെങ്ങിനെയെന്നു വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം

ലോകത്തെ എഴുപലധികം രാജ്യങ്ങളെയും മിഡിൽ ഈസ്റ്റ് മേഖലയിലെയും പോലെ ഖത്തറിലും ഇപ്പോൾ യുകെയിൽ നിന്നുള്ള കൊവിഡ് വകഭേദം മൂലമുള്ള നിരവധി കേസുകൾ കാണുന്നുവെന്നും ഇതു വൈറസ് പടരുന്നതിന്റെ തോത് വർദ്ധിപ്പിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ക്ലിനിക്കൽ തെളിവുകൾ യുകെ വേരിയൻറ് കൂടുതൽ കഠിനമായ രോഗലക്ഷണങ്ങൾക്കു കാരണമാകുമെന്ന് വ്യക്തമാക്കുന്നു. അതായത് യുകെ വേരിയന്റ് ബാധിച്ച ആളുകൾക്ക് വളരെ വേഗത്തിൽ അസുഖം വരാനും ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ളതും വൈറസിൽ നിന്നുള്ള ഗുരുതരമായ സങ്കീർണതകൾ കാരണം മരിക്കാനുമുള്ള സാധ്യത കൂടുതലാണ്.

ഖത്തറിൽ ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളും യുകെ വേരിയന്റ് കാരണമുള്ള ഗുരുതരമായ ലക്ഷണങ്ങൾ തടയുന്നതിന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സ്വയം പരിരക്ഷിക്കുന്നതിനും വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ കൊവിഡ് വാക്സിൻ എടുക്കുകയെന്നതും എല്ലാ കൊവിഡ് മുൻകരുതലുകളും സംരക്ഷണ നടപടികളും പാലിക്കുകയെന്നതുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker