ഖത്തർ

റമദാൻ മാസത്തിൽ ഇറച്ചിയുടെ ലഭ്യത ഉറപ്പു വരുത്താനുള്ള സംരംഭവുമായി വാണിജ്യ വ്യവസായ മന്ത്രാലയം

റമദാൻ മാസത്തിൽ സബ്സിഡി നിരക്കിൽ പൗരന്മാർക്ക് ഇറച്ചിയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും വിപണിയിലെ ആവശ്യകതയും വിതരണവും തമ്മിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും വാണിജ്യ വ്യവസായ മന്ത്രാലയം ശനിയാഴ്ച, റമദാൻ മാസത്തിൽ ഇറച്ചി വില നിശ്ചയിക്കാനുള്ള സംരംഭം ആരംഭിക്കും.

പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ 30,000 കന്നുകാലികളെ നൽകാനും മാംസം പൗരന്മാർക്ക് സബ്സിഡി നിരക്കിൽ വിൽക്കാനും (ഒരു പൗരന് രണ്ട് ആടുകൾ എന്ന നിരക്കിൽ) ശനിയാഴ്ച മുതൽ വിഡാം ഫുഡ് കമ്പനിയുമായി യോജിച്ചു പ്രവർത്തിക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

30 മുതൽ 35 കിലോഗ്രാം വരെയുള്ള പ്രാദേശിക ആടുകളുടെ വില 1000 ഖത്തർ റിയാലായി സജ്ജീകരിച്ചിരിക്കുന്നു. അതേ ഭാരം ഉള്ള സിറിയൻ ആടുകൾക്ക് 950 ഖത്തർ റിയാൽ വിലവരും. മാംസം മുറിക്കുന്നതിനും പൊതിയുന്നതിനും 16 ഖത്തർ റിയാൽ അധികം നൽകുന്നതിനു പുറമേ തൊഴിലാളികൾക്ക് 34 ഖത്തർ റിയാൽ വേറെയും നൽകണം.

കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി, രാജ്യത്തെ എല്ലാ അറവുശാലകളും പിന്തുടരേണ്ട മുൻകരുതൽ നടപടികൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇവ കർശനമായി നടപ്പിലാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker