അന്തർദേശീയംഅപ്‌ഡേറ്റ്സ്ഖത്തർ

ഇന്ത്യയടക്കം ആറു രാജ്യങ്ങൾക്കുള്ള പ്രത്യേക ക്വാറൻറീൻ ഹോട്ടൽ ബുക്കിംഗ് ഡിസ്കവർ ഖത്തർ ആരംഭിച്ചു, പൂർണ വിവരങ്ങൾ അറിയാം

ഡിസ്കവർ ഖത്തർ ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി. 3, 4 അല്ലെങ്കിൽ 5 സ്റ്റാർ സൗകര്യങ്ങളുള്ള 45ലധികം ഹോട്ടലുകളിൽ ഏപ്രിൽ 29 മുതൽക്കുള്ള ബുക്കിംഗ് നടത്താം.

3,500 മുതൽ 8,500 ഖത്തർ റിയാൽ തുക വരുന്ന ഹോട്ടലുകളിൽ തീയതിയും തിരഞ്ഞെടുത്ത സൗകര്യങ്ങളും അനുസരിച്ച് നിരക്കുകൾ വ്യത്യാസപ്പെടും. യാത്രക്കാർ ഈ ആറ് രാജ്യങ്ങളിൽ നിന്നുമല്ലെങ്കിലും അതു വഴി വരുന്നവരല്ലെങ്കിലും ഈ ഹോട്ടലുകളിൽ ബുക്ക് ചെയ്യാൻ പാടില്ല.

ഏപ്രിൽ 26 മുതൽ പ്രാബല്യത്തിൽ വന്നതു പ്രകാരം ഖത്തറിലെത്താൻ ഹോട്ടൽ ക്വാറൻറീൻ ബുക്കിംഗ് വൗച്ചർ ആവശ്യമാണ്. ഇതിനു പുറമേ പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുൻപെടുത്ത കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലവും വേണം. നിലവിലുള്ളതും പുതിയതുമായ ബുക്കിംഗിനായുള്ള നിർദ്ദേശങ്ങൾ ഇനിപ്പറയുന്നവയാണ്:

ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്ത, ഏപ്രിൽ 29നു മുൻപു വരുന്നവർ:

– ഏപ്രിൽ 29നു മുൻപു വരുന്നവർക്ക് ക്വാറൻറീൻ ഹോട്ടലിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ ദോഹയിലെത്തുമ്പോൾ അക്കാര്യം അറിയിക്കും.
– 29നു മുൻപെത്തുന്നവർക്ക് അധിക ദിവസത്തേക്കുള്ള ഹോട്ടൽ ക്വാറന്റീന് കൂടുതൽ പണം നൽകേണ്ടതില്ല. നേരത്തെ ബുക്ക് ചെയ്ത ഹോട്ടൽ കൂടുതൽ ചിലവുള്ളതും പുതിയതായി അനുവദിച്ചത് ചിലവു കുറഞ്ഞതുമാണെങ്കിൽ റീഫണ്ടിന് അർഹതയുണ്ട്.

ഏപ്രിൽ 29നോ അതിനു ശേഷമോ വരുന്നവർ:

– ഈ ആറു രാജ്യങ്ങൾക്കു വേണ്ടി ഏർപ്പെടുത്തിയതല്ലാതെ മറ്റേതെങ്കിലും ഹോട്ടലുകൾ ബുക്ക് ചെയ്ത് നിങ്ങൾ ഏപ്രിൽ 29നോ അതിനു ശേഷമോ ആണു ദോഹയിൽ എത്താൻ തീരുമാനിച്ചിരിക്കുന്നതെങ്കിൽ ആ ബുക്കിംഗ് ക്യാൻസലാവുകയും ഇമെയിലിൽ അയച്ച നിർദ്ദേശങ്ങൾ അനുസരിച്ച് റീബുക്കിംഗ് വേണ്ടി വരികയും ചെയ്യും.
– പുതിയ ബുക്കിംഗിന്റെ മുഴുവൻ പണവും നൽകണം. മുൻപു ബുക്ക് ചെയ്തതിന്റെ തുക 15 ദിവസത്തിനുള്ളിൽ തിരിച്ചു നൽകും.

ഏപ്രിൽ 26, 9 മണിക്കു (ദോഹ ടൈം) ശേഷം നടത്തിയ ബുക്കിംഗുകൾ:

– നിങ്ങൾ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നോ ആ രാജ്യങ്ങൾ വഴിയോ അല്ല വരുന്നതെങ്കിൽ ഈ ആറു രാജ്യങ്ങൾക്കുള്ള ഹോട്ടലുകൾ ക്വാറന്റീനായി ബുക്ക് ചെയ്യരുത്. അങ്ങിനെ ചെയ്താൽ ചെക്കിൻ ചെയ്യാൻ അനുവദിക്കില്ല, റീഫണ്ടും നൽകില്ല.
– ഈ ആറു രാജ്യങ്ങളിൽ നിന്നോ, രാജ്യങ്ങൾ വഴിയോ അല്ല വരുന്നതെങ്കിൽ ഡിസ്കവർ ഖത്തർ വെബ്സൈറ്റിലെ ബുക്കിംഗ് കലണ്ടർ നോക്കി ക്വാറൻറീൻ ഹോട്ടൽ തിരഞ്ഞെടുക്കണം.

ഈ ആറു രാജ്യങ്ങളിൽ നിന്നും വരുന്നവർ ഏപ്രിൽ 27, വൈകുന്നേരം 7 മണിക്കു (ദോഹ സമയം) ശേഷം ഈ ആറു രാജ്യങ്ങൾക്കു വേണ്ടി ഏർപ്പാടാക്കിയ ഹോട്ടലുകളിലല്ല ക്വാറൻറീൻ ബുക്ക് ചെയ്തതെങ്കിൽ ബുക്കിംഗ് ക്യാൻസലായി മുഴുവൻ തുകയും നഷ്ടമാകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker