ഇന്ത്യഖത്തർ

ഖത്തറിലേക്കു വരാൻ ഏഴു ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ബുക്ക് ചെയ്തവർക്ക് അറിയിപ്പുമായി ഡിസ്കവർ ഖത്തർ

ഇന്ത്യയടക്കം ആറു രാജ്യങ്ങളിൽ നിന്നുള്ളവർ ഏപ്രിൽ 29 മുതൽ ഖത്തറിലെത്തുമ്പോൾ 10 ദിവസത്തേക്കു ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന തീരുമാനം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 29നു ശേഷമുള്ള തീയതികളിൽ ഏഴു ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ നേരത്തെ ബുക്കു ചെയ്ത് ഖത്തറിലേക്കു വരാൻ കാത്തിരുന്നവർക്ക് ആശങ്ക സൃഷ്ടിക്കുന്നതായിരുന്നു ഈ തീരുമാനം.

നേരത്തെ ഏഴു ദിവത്തെ ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്തവരെ ഡിസ്കവർ ഖത്തർ ബന്ധപ്പെടുമെന്നാണ് ഖത്തർ എയർവേയ്സ് ട്വിറ്ററിലൂടെ ഇപ്പോൾ വ്യക്തമാക്കുന്നത്. പുതിയ മാറ്റങ്ങൾക്കനുസരിച്ച് ക്രമീകരണങ്ങൾ നടത്താൻ ഡിസ്കവർ ഖത്തർ ശ്രമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇന്നു വെബ്സൈറ്റിൽ നൽകുമെന്നും അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker