ഖത്തർ

ഖത്തറിലാദ്യം, ഒഴുകുന്ന സൂപ്പർമാർക്കറ്റുമായി അൽ മീറ

തീരത്ത് ജല കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നവർക്കും സ്വകാര്യ ബോട്ടുകൾ, വള്ളങ്ങൾ, കടത്തുവള്ളങ്ങൾ എന്നിവയിലെ യാത്രക്കാർക്കും സ്റ്റാഫുകൾക്കുമായി അൽ മീറ സഫ്ലിയ ദ്വീപിനടുത്ത് ഒരു ഫ്ലോട്ടിംഗ് സൂപ്പർ മാർക്കറ്റ് ആരംഭിച്ചു. ദോഹയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് സൂപ്പർമാർക്കറ്റായ ഇതു വഴി കടലിലുള്ളവർക്ക് പലതരം ലഘുഭക്ഷണങ്ങൾ ഉൾപ്പെടെയുള്ള റീഫ്രഷ്മെൻറുകൾ ലഭിക്കും.

ഒഴുകുന്ന സൂപ്പർമാർക്കറ്റ് ഉൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള 50ലധികം അൽ മീര ശാഖകളാണുള്ളത്. ഈ ആശയം പലർക്കും അസാധാരണമായിരിക്കാമെങ്കിലും, നാവികർക്കും ജലപ്രേമികൾക്കും ഫ്ലോട്ടിംഗ് സ്റ്റോറിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും.

അറബ് മേഖലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് സൂപ്പർ മാർക്കറ്റ് 2018ൽ ദുബായിലാണ് ആരംഭിച്ചത്. ഫ്രഞ്ച് ഉടമസ്ഥതയിലുള്ള കാരിഫോർ ശൃംഖലയാണ് ഇത് ആരംഭിച്ചത്.

Sourse: Doha News

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker