ഇന്ത്യകേരളംഖത്തർ

ഖത്തറില്‍ ജോലി സ്ഥലത്ത് വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഫറൂഖ് മരണത്തിനു കീഴടങ്ങി

ഖത്തറില്‍ ജോലി സ്ഥലത്ത് വച്ചുണ്ടായ അപകടത്തില്‍ മാരകമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഫാറൂഖ് മണ്ണാര്‍ക്കാട് വച്ചു മരണത്തിന് കീഴടങ്ങി. ഖത്തറില്‍ ഒരു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ തലയില്‍ താബൂക്ക് വീണ് കോമയിലായ ഇദ്ദേഹം ദീര്‍ഘകാലം ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നു.

ഖത്തറിലെ ചികില്‍സയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും വിദഗ്ധ ചികിത്സക്ക് വേണ്ടി വെല്ലൂരിലേക്ക് കൊണ്ട് പോകുന്നത് ഗുണകരമാകുമെന്ന അഭിപ്രായത്തില്‍ നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ വെല്ലൂരിലും മറ്റു ചില സ്വകാര്യ ആശുപത്രികളിലും ചികില്‍സിച്ചെങ്കിലും ആരോഗ്യം വീണ്ടെടുക്കാനായില്ല.

മണ്ണാര്‍ക്കാട് കാരക്കുറിശ്ശി സ്വദേശിയായ ഫാറൂഖിന് ഭാര്യയും ഒരു ചെറിയ കുട്ടിയുമുണ്ട്. ഖത്തർ കൾചറൽ ഫോറം പ്രവർത്തകർ ഇദ്ദേഹത്തിനു വേണ്ട സഹായങ്ങൾ ചെയ്യുന്നതിൽ മുൻകൈയ്യെടുത്തിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker