അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

അൻപതു വയസിൽ കൂടുതൽ പ്രായമുള്ളവർക്കു മുന്നറിയിപ്പുമായി എച്ച്എംസി

വൈറസിൽ നിന്നുള്ള ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കാൻ 50 വയസ്സിനു മുകളിലുള്ള പൗരന്മാരോടും താമസക്കാരോടും എത്രയും വേഗം സീസണൽ ഫ്ലൂ വാക്സിനേഷൻ  ചെയ്യണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) അഭ്യർത്ഥിച്ചു.

പ്രായത്തിനനുസരിച്ച് പ്രതിരോധശേഷി ദുർബലമാവുകയും വൈറസുകളെ ചെറുക്കാനും അസുഖം മാറാനുമുള്ള കഴിവു കുറയുകയും ചെയ്യുമെന്ന് ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. ഹനാഡി അൽ ഹമദ് പറഞ്ഞു.

“കാലാവസ്ഥ മാറി തണുപ്പുള്ള ശൈത്യകാലം തുടങ്ങുമ്പോൾ, ജലദോഷം, ഇൻഫ്ലുവൻസ, ശ്വാസകോശ സംബന്ധമായ മറ്റ് വൈറൽ അണുബാധകൾ എന്നിവയുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കാണുന്നു. പ്രായമായ ആളുകൾക്ക് ഇൻഫ്ലുവൻസയിൽ നിന്നുള്ള സങ്കീർണതകൾക്കുള്ള സാധ്യത കൂടുതലാണ്. ഇതുകൊണ്ട്, 50 വയസ്സിനു മുകളിലുള്ളവർക്ക് ഇൻഫ്ലുവൻസ വാക്സിൻ നൽകാൻ ശക്തമായി ശുപാർശ ചെയ്യുന്നു.”

ഈ വർഷം, കൊവിഡ് ഭീഷണിയുള്ളതിനാൽ, സീസണൽ ഇൻഫ്ലുവൻസയിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് മുമ്പത്തേക്കാളും പ്രധാനമാണ്. ഇൻഫ്ളുവൻസ കുത്തിവയ്പ് നടത്തിയ ശേഷം വൈറസിനെതിരായ പ്രതിരോധശേഷിയിൽ എത്താൻഏകദേശം രണ്ടാഴ്ചയെടുക്കും. അതിനാൽ 50 വയസ്സിനു മുകളിലുള്ളവർക്ക് എത്രയും വേഗം വാക്സിൻ നൽകേണ്ടതാണ്.” ഡോ. അൽ ഹമദ് വ്യക്തമാക്കി.

പൊതുജനാരോഗ്യ മന്ത്രാലയം, എച്ച്‌എം‌സി, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പി‌എച്ച്‌സി‌സി) എന്നിവ ചേർന്ന് 40 സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളുൾപ്പെടെ രാജ്യമെമ്പാടുമുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി പൊതുജനങ്ങൾക്ക് ഇൻഫ്ലുവൻസ വാക്സിൻ  ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker