അന്തർദേശീയംകായികംഖത്തർ

കൊറോണ: രണ്ടു ലോകകപ്പുകൾ ഫിഫ മാറ്റി വെച്ചു

കൊറോണ വൈറസ് മൂലം അടുത്ത വർഷം ഇന്തോനേഷ്യയിൽ നടക്കാനിരുന്ന അണ്ടർ 20 ലോകകപ്പും പെറുവിൽ നടക്കാനിക്കുന്ന അണ്ടർ 17 ടൂർണമെന്റും ഫിഫ മാറ്റിവച്ചു.

കോവിഡ് 19 പാൻഡെമിക് അന്താരാഷ്ട്ര കായിക ഇനങ്ങളുടെ ആതിഥേയത്വത്തിനും അന്താരാഷ്ട്ര യാത്രകൾക്കും വെല്ലുവിളികൾ ഉയർത്തുന്നത് തുടരുകയാണെന്ന് ഫിഫ വെബ്‌സൈറ്റിൽ പ്രസ്താവനയിൽ പറഞ്ഞു.

യോഗ്യത മത്സരങ്ങൾ ഉൾപ്പെടെ രണ്ടു ടൂർണമെൻറുകൾക്കും ആതിഥേയത്വം വഹിക്കുന്നതിനു സാധ്യമായ അന്തരീക്ഷം നിലവിലെ ആഗോള സാഹചര്യത്തിൽ ഇല്ലെന്നും ഫിഫയുടെ പ്രസ്താവന വ്യക്തമാക്കുന്നു.

2023ൽ രണ്ടു ടൂർണമെന്റുകളും തീരുമാനിച്ച രാജ്യങ്ങളിൽ നടത്താൻ കഴിയുമെന്ന പ്രതീക്ഷയും ഫിഫ പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker