ഖത്തർ
വെസ്റ്റ് ബേയിൽ നിർമാണത്തിലിരിക്കുന്ന ബിൽഡിംഗിൽ തീപിടുത്തം
വെസ്റ്റ് ബേ പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലൊന്നിൽ തീപിടിത്തമുണ്ടായി. സിവിൽ ഡിഫൻസ് അപകടമൊന്നുമില്ലാതെ തീ നിയന്ത്രിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റിൽ പരാമർശിച്ചു.
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ആദ്യ രണ്ട് നിലകൾക്ക് തീപിടിച്ചതായി ഖത്തറിലെ പ്രാദേശിക മാധ്യമത്തിന്റെ റിപ്പോർട്ട് പറയുന്നു.
ഖത്തറിൽ താപനില ഉയരുമ്പോൾ, തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ വീടുകൾ, കാറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നതിൽ നിന്നും പരമാവധി സംരക്ഷിക്കേണ്ടത് പ്രധാനമാണ്.
🚨BREAKING: Black smoke is spotted in West Bay from what appears to be a building under construction that caught fire.
— Doha News (@dohanews) May 5, 2021
If you have any information, send us a DM and stay safe! pic.twitter.com/tgPWgr0PlB