ഖത്തർ

സൈബർ ആക്രമണങ്ങളുടെ അപകടത്തെക്കുറിച്ചു വ്യക്തമാക്കി മിലിപ്പോൾ ഖത്തർ സെമിനാർ

മിലിപോൾ ഖത്തർ 2021 ഇന്നലെ ‘സൈബർ സുരക്ഷയും സൈബർ ഭീഷണികളും’ എന്ന വിഷയത്തിൽ ആതിഥേയത്വം വഹിച്ച സെമിനാറുകളിൽ മികച്ചതും മതിയായതുമായ സുരക്ഷയും നൽകേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചു.

സൈബർ കടന്നുകയറ്റത്തിനെതിരെ മികച്ച സംരക്ഷണം നേടുന്നതിന് ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യമാണെന്നും ഇതിൽ നിന്നും 100% സുരക്ഷ ഉറപ്പു നൽകാൻ കഴിയില്ലെന്നും ഫോർട്രസ് സെക്യൂരിറ്റി കൺസൾട്ടൻസി സിഇഒ ഡോ. മുഹമ്മദ് അൽ ഡോറാനി പറഞ്ഞു. സൈബർ യുദ്ധങ്ങളാണ് പുതിയ രീതിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സൈബർ ആക്രമണ രീതികൾ എളുപ്പമാണെന്നതും പ്രൊഫഷണൽ ഹാക്കർമാരിലൂടെ ലക്ഷ്യത്തിലെത്തുന്നത് അനായാസമാണെന്നതും കൊണ്ട് രാജ്യങ്ങൾ തമ്മിലുള്ള സൈബർ ആക്രമണം നിരന്തരം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ അദേഹം മുമ്പ് ഉപയോഗിച്ചിട്ടില്ലാത്ത തരം മാൽവെയറുകളും വൈറസുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും വ്യക്തമാക്കി.

സൈബർ സുരക്ഷയിൽ നിരവധി സൗഹൃദ രാജ്യങ്ങളുമായും അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളുമായും ഖത്തർ സഹകരിക്കുന്നുണ്ട് എന്നതിനു പുറമെ രാജ്യത്തെ സർക്കാർ ഏജൻസികൾ ഇക്കാര്യത്തിൽ മികച്ച സംരക്ഷണ പരിപാടികൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker