ഇന്ത്യകേരളംഖത്തർ

ഖത്തറിൽ താമസിക്കുന്ന നാലു വയസുകാരൻ മലയാളി ബാലൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു

30 സെക്കൻഡിനുള്ളിൽ പരമാവധി കാർ ലോഗോകൾ തിരിച്ചറിഞ്ഞും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഇന്ത്യയെയും ഖത്തറിനെയും കുറിച്ചുള്ള പൊതുവിജ്ഞാന സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും ഖത്തറിൽ താമസിക്കുന്ന നാലു വയസുകാരനായ മലയാളി ബാലൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു.

മനുഷ്യ ശരീരം, മൃഗങ്ങൾ, സസ്യങ്ങൾ, കറന്റ് അഫയേഴ്സ് എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളിലായിരുന്നു യോഗ്യതാ റൗണ്ടുകളിലെ ചോദ്യങ്ങൾ ഉണ്ടായിരുന്നത്. ഖത്തർ ഗ്യാസിൽ ജോലി ചെയ്യുന്ന ജെബിന ബഷീറിന്റെയും നഫ്രാസ് പിഎന്റെയും മകനായ അഹിൽ നഫ്രാസ് ആലപ്പുഴ സ്വദേശിയാണ്. നിലവിൽ ദോഹയിലെ നോബിൾ ഇന്ത്യൻ കിന്റർഗാർട്ടനിലെ കെജി 2 വിദ്യാർത്ഥിയാണ്.

കുട്ടിക്കാലം മുതലേ കാറുകളോടും അതിന്റെ ലോഗോകളോടും അഭിനിവേശമുണ്ടായിരുന്ന അഹിലിനെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പ്രേരിപ്പിച്ചതെന്നും പൊതുവിജ്ഞാനത്തിലും അഹിലിനു വളരെയധികം താൽപ്പര്യമുണ്ടെന്നും അമ്മയായ ജെബിന പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker