ആരോഗ്യംഖത്തർ

ഖത്തറിൽ പിസിആർ പരിശോധന നടത്തുന്ന സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളുടെ വിവരങ്ങൾ

വിദേശത്തേക്കു യാത്ര ചെയ്യുന്നവർക്കു ഗവൺമെന്റ് ഹെൽത്ത് സെന്ററുകളിൽ സൗജന്യമായി നടത്തിയിരുന്ന കൊവിഡ് പരിശോധന പിഎച്ച്സിസി താൽക്കാലികമായി നിർത്തലാക്കിയതോടെ ഇനി പരിശോധനക്ക് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരും. 44 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലാണ് കൊവിഡ് പരിശോധന ലഭ്യമാവുക.

അൽ സുൽത്താൻ മെഡിക്കൽ സെന്റർ, നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെന്റർ, അൽ അബീർ മെഡിക്കൽ സെന്റർ, കിംസ് മെഡിക്കൽ സെന്റർ, ഏഷ്യൻ മെഡിക്കൽ സെന്റർ, അലീവിയ മെഡിക്കൽ സെന്റർ, അറ്റ്ലസ് മെഡിക്കൽ സെന്റർ തുടങ്ങി മലയാളികൾക്കിടയിൽ പ്രചാരത്തിലുള്ള ഹെൽത്ത് സെന്ററുകളെല്ലാം ലിസ്റ്റിലുണ്ട്. 500 റിയാൽ വരെയാണ് പരിശോധനക്കായി വാങ്ങാൻ കഴിയുന്ന പരമാവധി തുക.

പിസിആർ പരിശോധന നൽകുന്ന സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾ പട്ടികപ്പെടുത്തിയ ആരോഗ്യ മന്ത്രാലയത്തിന്റെ ട്വിറ്റർ പോസ്റ്റ്:

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker