അന്തർദേശീയംഖത്തർ

ഖത്തറിലെത്തുന്ന യാത്രക്കാരിൽ ഹോട്ടൽ ക്വാറന്റീനിൽ നിന്നും ഒഴിവാക്കപ്പെടുന്ന വിഭാഗങ്ങൾ

ഗ്രീൻ ലിസ്റ്റു ചെയ്ത രാജ്യങ്ങളിൽ നിന്നുള്ളവരെയും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള ചില ഗ്രൂപ്പുകളെയും ഹോട്ടൽ ക്വാറൻറീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇത് ബാധകമല്ല.

പൂർണമായും വാക്സിനേഷൻ ലഭിച്ച ആളുകൾ ഖത്തറിൽ നിന്നോ വിദേശത്തു നിന്നോ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനാണ് എടുത്തിട്ടുള്ളതെങ്കിൽ, ഹോം ക്വാറൻറീനിൽ നിന്നും ഹോട്ടൽ ക്വാറന്റീനിൽ നിന്നും ഒഴിവാക്കപ്പെടുന്നു. കഴിഞ്ഞ 9 മാസത്തിനുള്ളിൽ രോഗം ബാധിച്ചു ഭേദമായ വ്യക്തികളെയും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഈ നിയമം ഖത്തറിൽ വച്ചു രോഗം ബാധിച്ച വ്യക്തികൾക്ക് മാത്രമാണു ബാധകം.

ഗ്രീൻ ലിസ്റ്റുചെയ്ത രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ എടുക്കാത്ത പൗരന്മാരും താമസക്കാരും ഖത്തറിലെത്തുമ്പോൾ 7 ദിവസത്തേക്ക് ഹോം ക്വാറന്റീൻ ചെയ്യുകയും ഹോം ക്വാറൻറൈൻ അണ്ടർടേക്കിംഗിൽ ഒപ്പിടുകയും വേണം.

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്താത്ത രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് മടങ്ങുന്നവരിൽ ഇനിപ്പറയുന്ന ഗ്രൂപ്പുകളെ ഹോട്ടൽ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ ഹോം ക്വാറന്റിന് വിധേയരാകണം (മുകളിൽ സൂചിപ്പിച്ച ആറ് ഏഷ്യൻ രാജ്യങ്ങൾക്ക് ഇതു ബാധകമല്ല):

18 വയസ്സിന് താഴെയുള്ള കുട്ടികൾ, ഒറ്റയ്ക്കോ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച മാതാപിതാക്കളോടൊപ്പമോ ഖത്തറിലേക്കു മടങ്ങിയെത്തിയാൽ 7 ദിവസത്തേക്ക് ഹോം ക്വാറൻറീൻ വേണം.

രണ്ടാമത്തെ ഡോസ് ഖത്തറിൽ നിന്നും സ്വീകരിച്ചു 14 ദിവസം പൂർത്തിയാക്കാത്ത വ്യക്തികൾ 7 ദിവസമോ അല്ലെങ്കിൽ രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസം പൂർത്തിയാകുന്നതു വരെയോ, ഏതാണു കുറഞ്ഞ കാലാവധി എന്നതനുസരിച്ച് ഹോം ക്വാറൻറീൻ ചെയ്യണം.

75 വയസും അതിൽ കൂടുതലുമുള്ള പ്രായപൂർത്തിയാകാത്ത വ്യക്തികൾ അതേ വീട്ടിൽ നിന്നുള്ള ഒരാളുടെ പരിചരണത്തിൽ ഹോം ക്വാറൻറീൻ ചെയ്യണം.

ഗർഭിണികളായ സ്ത്രീകൾ വാക്സിനേഷൻ സ്വീകരിച്ച ഭർത്താക്കന്മാരുമായോ ഒരേ വീട്ടിൽ നിന്നും വാക്സിനേഷൻ സ്വീകരിച്ച ബന്ധുവിനൊപ്പമോ ഖത്തറിലേക്കു മടങ്ങുകയാണെങ്കിൽ ഹോം ക്വാറന്റിൻ ആവശ്യമാണ്‌.

മുലയൂട്ടുന്ന അമ്മമാരും അവരുടെ 2 വയസും അതിൽ താഴെയുള്ള ശിശുക്കളും വാക്സിനേഷൻ സ്വീകരിച്ച ഭർത്താക്കന്മാരുമായോ അല്ലെങ്കിൽ ഒരേ വീട്ടിൽ നിന്നുള്ള വാക്സിനേഷൻ സ്വീകരിച്ച ബന്ധുമായോ രാജ്യത്തേക്ക് മടങ്ങുമ്പോൾ.

ഒരേ വീട്ടിൽ നിന്നുള്ള ആളുടെ അകമ്പടിയോടെ രാജ്യത്തിന്റെ ചിലവിൽ വിദേശത്ത് ചികിത്സ തേടുന്ന രോഗികൾ. മന്ത്രാലയം രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമേ ഇതിന് അനുമതി നൽകൂ.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker