കായികംഖത്തർ

ഖത്തറിലുള്ളവർക്ക് ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ കാണാം, ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

2022 ഫിഫ ലോകകപ്പിനും 2023 എഎഫ്സി ഏഷ്യൻ കപ്പിനുമായുള്ള യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യു.എഫ്.എ) അറിയിച്ചു. ഖത്തർ, ഇന്ത്യ, ഒമാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവയാണ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമുകൾ.

രണ്ട് വിഭാഗത്തിലുള്ള ആരാധകർക്ക് മത്സരത്തിനുള്ള ടിക്കറ്റ് ലഭിക്കുമെന്നും 12 വയസോ അതിൽ കൂടുതലോ പ്രായം ഉണ്ടായിരിക്കണമെന്നും ക്യുഎഫ്‌എ വെബ്‌സൈറ്റിൽ നൽകിയ അറിയിപ്പിൽ പറയുന്നു.

വാക്സിനേഷൻ ലഭിച്ചവർ: രണ്ടാമത്തെ വാക്സിനേഷൻ ഡോസ് 2021 മെയ് 20ന് മുൻപ് ലഭിച്ചിരിക്കണം. കഴിഞ്ഞ 9 മാസത്തിനുള്ളിൽ (2020 സെപ്റ്റംബർ 03ന് ശേഷം) വാക്സിൻ എടുത്തിരിക്കണം.

കൊവിഡ് ബാധിച്ചു ഭേദമായവർ – മാച്ച് ഡേക്ക് 14 ദിവസം മുൻപും ഒൻപതു മാസത്തിന്റെ ഇടയിലോ കൊവിഡ് ഭേദമായിരിക്കണം. (രോഗം ഭേദമാകേണ്ട കാലയളവ്: 03 സെപ്റ്റംബർ 2020 മുതൽ 20 മെയ് 2021).

ടിക്കറ്റിന്റെ നിരക്ക് 20 ഖത്തർ റിയാൽ ആണ്. മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും ക്യുഎഫ്എ പരാമർശിച്ചു. ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ.

ടിക്കറ്റ് ലഭിക്കാനുള്ള വെബ്സൈറ്റ് ലിങ്ക്: https://tickets.qfa.qa/qfa/showProductList.html?tkhrq=09583c46-bf1c-4222-8ae2-6f8defe3b7d5&tkhrp=15295159-959f-48fa-896d-4794a390e49e&tkhrts=1622570676&tkhrc=tickethour&tkhre=ticketsqfa&tkhrrt=Safetynet&tkhrh=47d4a7ed8d9d9942719567daf30d5184

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker