അന്തർദേശീയംഖത്തർ

ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ പുരോഗതിയെന്ന് ഖത്തർ വിദേശകാര്യമന്ത്രി

ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ പുരോഗതി കൈവരിച്ചതായി ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി സ്ഥിരീകരിച്ചു. ബുധനാഴ്ച മോസ്കോയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടാഴ്ച മുമ്പ് കുവൈറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇതു സംബന്ധിച്ച വഴിത്തിരിവ് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ തമ്മിൽ അനുരജ്ജനത്തിലെത്താനുള്ള പ്രാഥമിക കരാറിനെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് രാഷ്ട്രീയ തലത്തിൽ യാതൊരു തടസ്സവുമില്ലെന്ന് മന്ത്രി വെളിപ്പെടുത്തി. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഖത്തർ നടത്തിയ ചർച്ചകൾ സൗദി അറേബ്യയുമായി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു, എന്നാൽ സൗദി മറ്റു രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു എന്നും ചർച്ചകളെ ഫലപ്രദമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

തർക്കം തുടരുന്നത് ഏതെങ്കിലും ഗൾഫ് രാജ്യങ്ങളുടെ താൽപ്പര്യത്തിന് സഹായകമാകില്ലെന്നും ഗൾഫ് സഹകരണ കൗൺസിൽ അംഗങ്ങളിലെ ജനങ്ങളാണ് പ്രതിസന്ധി മൂലം ഏറ്റവും കൂടുതൽ നഷ്ടം അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker