അന്തർദേശീയംഖത്തർ

അമീറിന്റെ ചരിത്രപരമായ തീരുമാനത്തിന് ലോകരാഷ്ട്രങ്ങളിൽ നിന്നും അഭിനന്ദനപ്രവാഹം

അടുത്ത വർഷം ഒക്ടോബറിൽ ഷൂറ കൗൺസിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പ്രഖ്യാപനത്തിന് നിരവധി രാജ്യങ്ങളിൽ നിന്നും ലോക സംഘടനകളിൽ നിന്നും അഭിനന്ദനപ്രവാഹം.

കഴിഞ്ഞ ചൊവ്വാഴ്ച ഷൂറ കൗൺസിലിൽ അഭിസംബോധന ചെയ്ത എച്ച്എച്ച് അമീർ, ഷൂറ കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

യുഎസ്, യുകെ, ജർമ്മനി, സ്വീഡൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ചരിത്രപരമായ തീരുമാനത്തെ സ്വാഗതം ചെയ്തു. ഖത്തറിലെ യുഎസ് അംബാസിഡർ, ബ്രിട്ടീഷ് ഗവൺമെന്റ്, സ്വീഡിഷ് മിനിസ്ട്രി, ജർമൻ ഗവൺമെന്റ്, സെക്രട്ടറി ജനറൽ ഓഫ് ഇന്റർ പാർലമെൻററി യൂണിയൻ, യുഎൻ സെക്രട്ടറി ജനറൽ എന്നിങ്ങനെ നിരവധി പേരാണ് അമീറിന്റെ തീരുമാനത്തിന് അഭിനന്ദനമറിയിച്ചത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker