ആരോഗ്യംഖത്തർ

അടിയന്തിരമായി നാലു ഗ്രൂപ്പുകളിൽ നിന്നുള്ള രക്തം ആവശ്യമെന്ന് എച്ച്എംസി

റീസസ് (ആർ‌എച്ച്) നെഗറ്റീവ് ഗ്രൂപ്പുകളിൽ നിന്നുള്ളവർ അടിയന്തിരമായി രക്ദാനം ചെയ്യാൻ ഖത്തർ ബ്ലഡ് സർവീസ് അഭ്യർത്ഥിച്ചു. ഒ നെഗറ്റീവ്, എ നെഗറ്റീവ്, എബി നെഗറ്റീവ്, ബി നെഗറ്റീവ് തുടങ്ങി എല്ലാ ആർ‌എച്ച് നെഗറ്റീവ് ഗ്രൂപ്പുകളിൽ നിന്നും രക്തദാതാക്കളെ ഖത്തർ ബ്ലഡ് സർവീസിന് അടിയന്തിരമായി ആവശ്യമുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ബ്ലഡ് ഡോണർ സെന്റർ മെഡിക്കൽ ഡയറക്ടർ സിദ്ധിക അൽ മഹമൂദി സോഷ്യൽ മീഡിയയിൽ പറഞ്ഞു.

ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെയും ദാതാക്കൾക്ക് ഹമദ് ജനറൽ ആശുപത്രിക്ക് അടുത്തുള്ള രക്തദാന കേന്ദ്രത്തിൽ രക്തദാനം ചെയ്യാം. രക്തദാന സൈറ്റുകളിൽ പ്രവേശിക്കുന്നതിനുമുമ്പ് നിർബന്ധിത പ്രീ-സ്ക്രീനിംഗ് ഉൾപ്പെടെ എല്ലാ രക്തദാനവും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് മുൻകരുതൽ നടപടികൾ ഖത്തർ ബ്ലഡ് സർവീസിലെ ടീമുകൾ ശക്തമാക്കിയിട്ടുണ്ട്.

അതുപോലെ തന്നെ എല്ലാ ഉപരിതലങ്ങളുടെയും ഉപകരണങ്ങളും സ്ഥിരമായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. രക്തദാനം വളരെ സുരക്ഷിതമായ ഒരു പ്രക്രിയയാണ്, പ്രതികൂലമായ (ഇഫക്റ്റുകൾ) വളരെ അപൂർവമാണെന്നും അതു രക്തദാതാവിന് ഭീഷണിയല്ലെന്നും അവർ വ്യക്തമാക്കി.

രക്തം ദാനം ചെയ്യാൻ, ദാതാവ് ആരോഗ്യവാനായിരിക്കണം, 17 വയസ്സിന് താഴെയാകരുത്, കാര്യമായ രോഗമോ മുമ്പത്തെ അണുബാധകളോ ഉണ്ടാകരുത്, 50 കിലോഗ്രാമിൽ കുറയാത്ത ശരീരഭാരം, ഹീമോഗ്ലോബിൻ അളവ് പുരുഷൻമാർക്ക് 13 ഗ്രാം കുറയരുത്, സ്ത്രീകൾക്ക് 12.5ഉം. സംഭാവന നൽകുന്ന ദിവസം ദാതാവ് പനി, ചുമ അല്ലെങ്കിൽ മറ്റേതെങ്കിലും അണുബാധയുടെ ലക്ഷണങ്ങളിൽ നിന്ന് മുക്തമായിരിക്കണം, കൂടാതെ മതിയായ മണിക്കൂർ ഉറക്കം ലഭിച്ചിരിക്കണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker