ഖത്തർ
അൽ ഖോർ ഫാമിലി പാർക്കിൽ ആഫ്രിക്കൻ സിംഹക്കുഞ്ഞ് ജനിച്ചു
ഒരു ചെറിയ മൃഗശാല ഉൾപ്പെടുന്ന അൽ ഖോർ ഫാമിലി പാർക്ക് ഒരു ആഫ്രിക്കൻ സിംഹക്കുട്ടിയുടെ ജനനത്തിന് സാക്ഷ്യം വഹിച്ചതായി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. സിംഹക്കുട്ടിയുടെ ജനനം എപ്പോഴാണെന്നതിന്റെ വിശദാംശങ്ങൾ നൽകാതെ കുട്ടിയുടെ ചിത്രം അവർ പങ്കുവെക്കുകയും ചെയ്തിരുന്നു.
ആവശ്യമായ എല്ലാ വെറ്റിനറി പരിചരണവും കുഞ്ഞിന് നൽകുന്നുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. സിംഹക്കുട്ടിക്ക് രണ്ടുമാസം കൃത്രിമമായി തീറ്റ നൽകുകയും മൂന്നാം മാസം മുതൽ മാംസം പരിചയപ്പെടുത്തുകയും ചെയ്യുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
African lion cub born in Al Khor Park Zoo#Qatar https://t.co/CRL1u1JsiH
— The Peninsula Qatar (@PeninsulaQatar) November 16, 2020