ആരോഗ്യംഖത്തർ

പെയ്ഡ് പാർക്കിംഗ് സംവിധാനമാരംഭിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ

ഹമദ് മെഡിക്കൽ കോർപ്പറേഷൻ ദോഹയിലെ ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റി കാമ്പസിൽ പുതിയ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തും. ഏപ്രിൽ 1 വ്യാഴാഴ്ച മുതൽ രോഗികൾക്കും സന്ദർശകർക്കും ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ എല്ലാ ആശുപത്രികളിലും സൗകര്യങ്ങളിലും മൂന്ന് മണിക്കൂർ സൗജന്യ പാർക്കിംഗ് ലഭ്യമാകും.

ആദ്യ മൂന്ന് മണിക്കൂറിന് ശേഷം, രോഗികൾക്കും സന്ദർശകർക്കും അടുത്ത ഒരു മണിക്കൂറിന് 15 ഖത്തർ റിയാലും അതിനുശേഷം ഒരോ മണിക്കൂറിനും 5 ഖത്തർ റിയാലും ഫീസായി ഈടാക്കും. ഒരു ദിവസത്തിനുള്ള പരമാവധി നിരക്ക് QR70 ആണ്. കീമോതെറാപ്പി, ഡയാലിസിസ് എന്നിവയ്ക്ക് വിധേയരായ രോഗികൾക്ക് പ്രത്യേക ഇളവുകൾ നൽകും.

കോർപ്പറേഷൻ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളും സേവനങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ പാർക്കിംഗ് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എച്ച്എംസിയുടെ ചീഫ് ഹെൽത്ത് കെയർ ഫെസിലിറ്റീസ് ആക്ടിംഗ് ചീഫ് ഓഫ് ബിസിനസ് സർവീസസ് ഹമദ് അൽ ഖലീഫ പറഞ്ഞു.

ഖത്തറിലെ മറ്റ് പെയ്ഡ് പാർക്കിംഗ് സൗകര്യങ്ങൾക്കനുസൃതമായാണ് പുതിയ ഫീസ് ധനമന്ത്രാലയം നിശ്ചയിച്ചിരിക്കുന്നതെന്നും അൽ ഖലീഫ പറഞ്ഞു. പാർക്കിംഗ് മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ പ്രവേശന കവാടത്തിൽ നിന്നും അവർക്ക് ടിക്കറ്റ് ശേഖരിക്കാം. തിരിച്ചു പോകുമ്പോൾ സ്ഥാപിച്ചിട്ടുള്ള മെഷീനുകളിലൊന്നു വഴിയാണ് ഫീസ് അടക്കേണ്ടത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker