ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ ലക്ഷണങ്ങളില്ല, ജനങ്ങളുടെ കരുതൽ തുടരണമെന്ന് ആരോഗ്യമന്ത്രി

കോവിഡ് മഹാമാരിയോട് ഖത്തർ മികച്ച രീതിയിൽ  പ്രതികരിച്ചത് രാജ്യത്ത് പകർച്ചവ്യാധി തടഞ്ഞു നിർത്താൻ സഹായിച്ചതായി പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു. ‘നമ്മുടെ ലോകം, നമ്മുടെ ആരോഗ്യം’ എന്ന വിഷയത്തിൽ നടന്ന വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ ഹെൽത്ത് (WISH) 2020 ന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഖത്തറിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. “ഖത്തറിൽ ഇന്ന് പകർച്ചവ്യാധി നിയന്ത്രണ വിധേയമായി. രണ്ടാമത്തെ തരംഗത്തിനുള്ള ഇതുവരെയും ഞങ്ങൾ കണ്ടിട്ടില്ല. പക്ഷേ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.”

“സാർവത്രിക ആരോഗ്യ പരിരക്ഷാ സംവിധാനമാണ് ഞങളുടെ വിജയത്തിന്റെ പ്രധാന ഘടകം. ചികിത്സയുടെ എല്ലാ ചെലവുകളും ദേശീയതയോ സാമൂഹിക സാഹചര്യങ്ങളോ പരിഗണിക്കാതെ സർക്കാർ വഹിച്ചിരുന്നു. എല്ലാ രോഗികൾക്കും ഒരേ ഉയർന്ന നിലവാരത്തിലുള്ള പരിചരണം ലഭിച്ചു. നമ്മുടെ മരണനിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ്.” മന്ത്രി പറഞ്ഞു.

“ഇത് നമ്മുടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും കഴിവിനും പ്രതിബദ്ധതയ്ക്കും സാക്ഷ്യം വഹിക്കുന്നു. ഖത്തറ്റലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ മികവിന്റെ തെളിവു കൂടിയാണിത്.”

ആരോഗ്യസംവിധാനം എല്ലാ രോഗികളെയും ഉൾക്കൊള്ളുന്നതിനും അവർക്ക് ശരിയായ പരിചരണം നൽകുന്നതിനുമുള്ള ശേഷി വിപുലീകരിച്ചതെങ്ങനെയെന്നും ഡോ. ​​അൽ കുവാരി എടുത്തുപറഞ്ഞു. മൂവായിരത്തോളം അക്യൂട്ട് കെയർ ബെഡ്ഡുകളും 227 ഐസിയു ബെഡുകളും തുറക്കുകയും വെന്റിലേറ്ററുകൾ കരുതിവെക്കുകയും ചെയ്തു.

ആവശ്യമെങ്കിൽ 749 എണ്ണം ഉപയോഗിക്കാൻ ഐസിയു കിടക്കകളുടെ എണ്ണം മൂന്നിരട്ടിയാക്കി.  ഒരു ജനറൽ ആശുപത്രിയെ മുഴുവൻ തീവ്രപരിചരണ ആശുപത്രിയാക്കി മാറ്റുകയും ചെയ്തു. പാൻഡെമിക് ആരംഭിച്ചതുമുതൽ ഗുരുതരാവസ്ഥയുള്ള രണ്ടായിരത്തോളം രോഗികൾക്ക് ഐസിയുവിൽ ചികിത്സ നൽകിയതിൽ 90% പേരും ഡിസ്ചാർജ് ചെയ്യപ്പെട്ടു.

പരമാവധി 30,000 കിടക്കകളുള്ള 24 സെൽഫ് ഐസൊലേഷൻ സൗകര്യങ്ങളും 15,000 കിടക്കകളുടെ ശേഷിയുള്ള 609 ക്വാറന്റീൻ കേന്ദ്രങ്ങളും ഖത്തർ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോവിഡ് 19 നെതിരായ പോരാട്ടത്തിൽ ഖത്തർ മറ്റ് രാജ്യങ്ങളിലേക്ക് നൽകിയ പിന്തുണയെക്കുറിച്ച് ഡോ. അൽ കുവാരി എടുത്തുപറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker