ആരോഗ്യംഖത്തർ

കൊവിഡ് രോഗികൾക്കു വേണ്ടിയല്ലാതെയുള്ള ആശുപത്രികളിൽ സന്ദർശകർക്കുള്ള നയം മാറ്റി എച്ച്എംസി

ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) നോൺ-കോവിഡ് -19 ഹോസ്പിറ്റലുകളിൽ സന്ദർശകർക്കുള്ള നയം അപ്‌ഡേറ്റുചെയ്‌തു. ഇന്ന് മുതൽ എച്ച്എംസിയുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സമയം ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 8 വരെയാണ്.

ഇനിപ്പറയുന്ന നടപടികളും നിലവിലുണ്ട്:

– സന്ദർശകർ മാസ്ക് ധരിക്കാണം, ഇഹ്തിറാസ് ഗ്രീൻ സ്റ്റാറ്റസ് ആയിരിക്കണം, താപനില പരിശോധന നടത്തുകയും വേണം.

– ഒരു സമയം ഒരു സന്ദർശകനെ മാത്രവും ഒരു ദിവസം പരമാവധി 3 സന്ദർശകരെ മാത്രവുമാണ് അനുവദിക്കുക. എസ്കോർട്ടുകൾ അനുവദനീയമല്ല.

– ഭക്ഷണം, പൂക്കൾ, പാനീയങ്ങൾ, ചോക്ലേറ്റുകൾ എന്നിവ കൊണ്ടുവരാൻ അനുവാദമില്ല.

– 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രോഗികളെ കാണാൻ അനുവാദമില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker