അന്തർദേശീയംഇന്ത്യഖത്തർ

ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ എന്നു തുടങ്ങുമെന്ന സൂചനകൾ നൽകി വ്യോമയാന മന്ത്രി

കൊവിഡ് 19 വൈറസിന്റെ വ്യാപനം ചെറുക്കുന്നതിനു വേണ്ടി നിർത്തി വെച്ച വിമാന സർവീസുകൾ ജൂൺ പകുതിയോടെയോ ജൂലൈ മാസത്തോടെയോ പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം അറിയിച്ചു. തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങാനുള്ള തീരുമാനം എടുത്തതിനെ കുറിച്ചു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

“കൊറോണ വൈറസ് മൂലമുള്ള പ്രശ്നങ്ങളിൽ കുറച്ചു കൂടി മാറ്റം വരികയും സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാകുകയും ചെയ്താൽ ജൂൺ മധ്യത്തിലോ അവസാനമോ ജൂലൈ ആദ്യ വാരമോ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്.  വന്ദേ ഭാരത് മിഷൻ നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനു പുറമേ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതും ഇതിനു തുടക്കമാകും.” അദ്ദേഹം പറഞ്ഞു.

മാർച്ച് 25 മുതൽ നിർത്തലാക്കിയ വിമാന സർവീസുകളിലെ ആഭ്യന്തര സർവീസുകൾ മെയ് 25 മുതൽ ആരംഭിക്കാനിരിക്കയാണ്. വളരെ കുറച്ചു സർവീസുകൾ മാത്രമേ ആദ്യഘട്ടത്തിൽ ഉണ്ടാവുകയുള്ളൂ.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker