അന്തർദേശീയംകായികംഖത്തർ

ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയൻ ഓപ്പൺ യോഗ്യത മത്സരങ്ങൾ ഖത്തറിൽ വച്ചു നടക്കും

ചരിത്രത്തിലാദ്യമായി ഖത്തർ ടെന്നീസ് ഫെഡറേഷൻ (ക്യുടിഎഫ്) 2021ലെ ഓസ്‌ട്രേലിയൻ ഓപ്പൺ യോഗ്യതാ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ജനുവരി 10-13 തീയതികളിൽ ഖലീഫ ടെന്നീസ്, സ്‌ക്വാഷ് കോംപ്ലക്‌സിലാണ് മത്സരങ്ങൾ നടക്കുക.

പ്രധാന നറുക്കെടുപ്പിന് 16 കളിക്കാർ മാത്രം യോഗ്യത നേടുന്ന യോഗ്യത മത്സരങ്ങളിൽ 128 പേരാണു പങ്കെടുക്കുക. ക്വാറന്റീന് ആവശ്യമായ സമയം ഉറപ്പാക്കുന്നതിന് ഫെബ്രുവരി 8 മുതൽ 21 വരെ മെൽബണിൽ വച്ചാണു ടൂർണമെന്റ് നടക്കുക.

ഓസ്‌ട്രേലിയൻ ഓപ്പൺ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കളിക്കാരെയും ദോഹയിലേക്കു സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ക്യുടിഎഫ് ബോർഡ് അംഗം കരീം അലാമി പറഞ്ഞു. മത്സരങ്ങൾ നടത്താനുള്ള ഖത്തറിന്റെ കഴിവുകളിലുള്ള വിശ്വാസം മൂലം നൽകിയ അവസരം മികച്ച രീതിയിൽ തന്നെ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളിക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടസാധ്യതയില്ലാത്ത ഒരു പരിപാടി സംഘടിപ്പിക്കുന്നതിനുമായിരിക്കും ഫെഡറേഷൻ മുൻഗണന നൽകുകയെന്നും അലാമി വ്യക്തമാക്കി. 71 മില്യൺ ഡോളറെന്ന റെക്കോർഡ് തുക സമ്മാനം ലഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പൺ 2021ൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണു മത്സരിക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker