ഇന്ത്യകേരളംഖത്തർ

ഇന്ത്യയിലേക്കു മടങ്ങാൻ രജിസ്റ്റർ ചെയ്തിട്ട് ടിക്കറ്റ് വാങ്ങാത്തവർ നിരവധിയെന്ന് ഇന്ത്യൻ എംബസി

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കു തിരിക്കാൻ ആഗ്രഹിച്ച് രജിസ്റ്റർ ചെയ്യുന്ന നിരവധിയാളുകൾ ടിക്കറ്റ് വാങ്ങുന്ന ഘട്ടം എത്തുമ്പോൾ പിന്മാറുകയാണെന്ന് ഇന്ത്യൻ എംബസി. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പട്ടികയിൽ ഇടം നേടി അവസാനം ടിക്കറ്റ് വാങ്ങുന്ന ഘട്ടത്തിലാണ് പലരും യാത്രയിൽ നിന്നും പിന്തിരിയുന്നത്.

നാട്ടിലേക്കു തിരിച്ചു പോകാൻ ആവശ്യമായ കൃത്യമായ ന്യായീകരണങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ടിക്കറ്റ് സ്വീകരിക്കാൻ വേണ്ടി ഇവരെ ബന്ധപ്പെടുമ്പോഴാണ് പലരും പിന്മാറുന്നത്. ഇതു മൂലം നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്ന നിരവധി പേരുടെ അവസരം കൂടി നഷ്ടപ്പെടുകയാണെന്നും എംബസി അറിയിച്ചു.

രജിസ്ട്രേഷൻ എംബസി നിർത്തി വെക്കാൻ ഒരുങ്ങുന്നതു കൊണ്ട് നാട്ടിലേക്ക് മടങ്ങണമെന്ന് പൂർണ ആഗ്രഹമുള്ളവർ മാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്ന് എംബസി അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker