ആരോഗ്യംഖത്തർ

റമദാൻ മാസം വരാനിരിക്കെ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് മുന്നറിയിപ്പു നൽകി എച്ച്എംസി

റമദാൻ മാസം ആസന്നമായിരിക്കെ പ്രമേഹം, വൃക്ക തകരാറ്, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവർ ഉപവാസം ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറുമായി സംസാരിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) അഭ്യർത്ഥിച്ചു.

ഹെൽത്ത് സ്പെഷ്യലിസ്റ്റുകളുടെ നിർദ്ദേശപ്രകാരം, വിട്ടുമാറാത്ത അവസ്ഥയിലുള്ള രോഗികൾ, പ്രത്യേകിച്ച് ദിവസേന മരുന്ന് ആവശ്യമുള്ളവർ, ഭക്ഷണത്തിലും മരുന്ന് കഴിക്കുന്നതിലും എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടത് അത്യാവശ്യമാണ്.

ഉപവസിക്കാൻ ആഗ്രഹമുള്ള പ്രമേഹ രോഗികൾ ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് എച്ച്എംസിയിലെ ഇന്റേണൽ മെഡിസിൻ ചെയർമാൻ പ്രൊഫസർ അബ്ദുൽ ബാദി അബൂ സമ്ര പറഞ്ഞു.

പല പ്രമേഹരോഗികൾക്കും സുരക്ഷിതമായി ഉപവസിക്കാൻ കഴിയുമെങ്കിലും ഭക്ഷണക്രമം, വ്യായാമം, മരുന്ന് ദിനചര്യകൾ എന്നിവയിൽ മാറ്റം വരുത്തണമെങ്കിൽ ഡോക്ടർമാരോട് സംസാരിക്കേണ്ടതു നിർബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker