ഖത്തർ

ഖത്തർ തുറമുഖങ്ങളിലെ ചരക്കു നീക്കത്തിൽ വൻ വർദ്ധനവ്

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മാർച്ചിൽ ഖത്തർ തുറമുഖങ്ങളിലെ ചരക്കുനീക്കത്തിൽ 22 ശതമാനം വർധനവുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

137,737 ട്വന്റി ഫീറ്റ് ഇക്വിവലന്റ് യൂണിറ്റ് (ടിഇയു) കണ്ടെയ്നറുകൾ, 134,320 ടൺ ജനറൽ കാർഗോ, 25,638 കന്നുകാലികൾ, 48,924 ടൺ നിർമാണ സാമഗ്രികൾ, 6,669 യൂണിറ്റ് വാഹനങ്ങൾ എന്നിവയാണ് കഴിഞ്ഞ മാസം ഹമദ് പോർട്ട്, റുവൈസ് പോർട്ട്, ദോഹ പോർട്ട് എന്നിവ കൈകാര്യം ചെയ്തതെന്ന് ട്വീറ്റിലൂടെ മ്വാനി ഖത്തർ അറിയിച്ചു.

മാർച്ചിൽ മൊത്തം 250 കപ്പലുകലാണ് ഈ തുറമുഖങ്ങളിൽ എത്തിയത്. കൊവിഡ് പ്രതിസന്ധിക്കിടയിലും ഖത്തറിലെ വാണിജ്യരംഗം ശരിയായ ദിശയിലാണു മുന്നോട്ടു പോകുന്നതെന്ന് ഇതു വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker