ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഖത്തറിലെ ജനങ്ങൾക്കിടയിൽ എച്ച്എംസി പഠനം നടത്തുന്നു

കൊവിഡ് വാക്‌സിനോടുള്ള ആളുകളുടെ മനോഭാവവും താൽപര്യവും മനസിലാക്കുന്നതിനായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഗവേഷണ പഠനം ആരംഭിച്ചു. വാക്സിനേഷൻ പ്രോഗ്രാമിനെക്കുറിച്ച് വ്യത്യസ്ത തരത്തിലുള്ള വിവരങ്ങൾ ഉണ്ടെന്നിരിക്കെ, ഈ പഠനം ഖത്തറിലെ ജനങ്ങളുടെ മനോഭാവത്തെക്കുറിച്ച് വ്യക്തത നൽകും.

എച്ച്‌എം‌സിയുടെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സർ‌വേ അറബിയിലോ ഇംഗ്ലീഷിലോ ഓൺ‌ലൈനായി പൂർ‌ത്തിയാക്കാൻ‌ കഴിയും. കൂടാതെ കോവിഡ് 19 വാക്സിൻറെ ലഭ്യതയെ മുൻനിർത്തി ഖത്തർ‌ പദ്ധതികൾ‌ തയ്യാറാക്കുന്നതിനാൽ‌ ഭാവി തീരുമാനങ്ങളെ കുറിച്ച് കൃത്യമായി മനസിലാക്കാനും ഇത് സഹായിക്കും.

“ഈ ഗവേഷണ പഠനം ആളുകളുടെ മനോഭാവത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടാൻ സഹായിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ മാരകമായ രോഗങ്ങളിൽ നിന്ന് രക്ഷിക്കുന്നതിൽ വാക്സിനുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും വാക്സിനുകളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. അവയിൽ ചിലത് തെറ്റിദ്ധരിപ്പിക്കുകയും വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യാം.”

ഇതുകൊണ്ട്, കോവിഡ് വാക്സിനെക്കുറിച്ച് ആളുകൾ ചിന്തിക്കുന്നതിനെ കുറിച്ച് ഞങ്ങൾക്ക് സമഗ്രമായ ധാരണ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.’’ എച്ച്എംസിയുടെ മാനസികാരോഗ്യ വിഭാഗ ചെയർമാൻ ഡോ. മജിദ് അൽ അബ്ദുല്ല പറഞ്ഞു. അംഗീകരിക്കപ്പെട്ട വാക്സിൻ പുറത്തിറങ്ങിയാൽ ലഭ്യമാക്കുന്നതിന് രണ്ട് കമ്പനികളുമായി ഖത്തർ കരാർ ഒപ്പുവച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker