ഇന്ത്യഖത്തർ

ഇന്ത്യ – ഖത്തർ സംയുക്ത സാംസ്കാരിക പ്രദർശനത്തിന് തുടക്കം കുറിച്ചു.

ഇന്ത്യ – ഖത്തർ – ഗൾഫ് സാംസ്കാരിക ബന്ധത്തിന്റെ ശക്തി വിളിച്ചോതുന്ന പ്രദർശനത്തിന് ഖത്തർ നാഷണൽ ലൈബ്രറി ( Q N L) യിൽ തുടക്കം കുറിച്ചു. ഇതിനോടനുബന്ധിച്ച് പ്രഭാഷണങ്ങളും പ്രദർശനങ്ങളും തുടങ്ങി ഒട്ടനവധി പരിപാടികൾക്കാണ് ദോഹ ഈ മാസം സാക്ഷ്യം വഹിക്കുന്നത്. വ്യാഴാഴ്ച തുടക്കം പരിപാടിക്ക് ഇന്ത്യൻ അംബാസഡർ പി. കുമാരൻ, QNL എക്സിക്യൂട്ടീവ് ഡയറക്ടർ സൊഹെയ്ർ , വസ്താവി, ഖത്തർ മ്യൂസിയം സാംസ്കാരിക വകുപ്പ് മേധാവി അയിഷ അൽ അത്തിയ തുടങ്ങിയവർ പങ്കെടുത്തു.
ഖത്തറും ഇന്ത്യയും ഗൾഫും തമ്മിലുള്ള അപൂർവ്വ ശേഖരങ്ങളാണ് പ്രദർശനത്തിലുള്ളത്.

പത്ത് വിഭാഗങ്ങളിലായാണ് പ്രധാനമായും പ്രദർശനത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ഇന്ത്യയുടെ ഗൾഫ് ഉത്‌ഭവം, ഇന്ത്യ- ഗൾഫ് രാജവംശം , എണ്ണ വ്യാപാരത്തിന് മുമ്പുള്ള ഇന്ത്യ- ഗൾഫ് ബന്ധം തുടങ്ങിയവയും . കൂടാതെ ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഷെയ്‌ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനിയുടെ കവിതയും പ്രദർശനത്തിലുൾപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker