അപ്‌ഡേറ്റ്സ്ഖത്തർ

ഗവൺമെന്റ് സെന്ററുകൾ സന്ദർശിക്കാതെ വർക്ക് പെർമിറ്റ് നേടുന്നതിനെ കുറിച്ച് അറിയിപ്പുമായി ഹുകൂമി

ഗവൺമെന്റ് സർവീസ് സെന്ററുകൾ സന്ദർശിക്കാതെ തന്നെ ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ച് വർക്ക് പെർമിറ്റുകൾ അച്ചടിക്കാൻ വ്യക്തികൾക്കും കമ്പനികൾക്കും കഴിയുമെന്നതിന്റെ നടപടിക്രമങ്ങൾ വിശദീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രാലയം (MADLSA) ഒരു ഗൈഡ് പുറത്തിറക്കി.

തൊഴിലുടമയുമായി കരാറില്ലാത്ത ഏതൊരു തൊഴിലാളിക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇതിനായി ഓർഡിനറി, മേജർ പ്രൊഫഷനിലുള്ളവർ അപേക്ഷയും സബ് പ്രൊഫഷനിലുള്ളവർ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം.

ഈ സേവനം പൂർ‌ത്തിയാക്കുന്നതിനും, ഒ‌ടി‌പി സിസ്റ്റം വഴി സേവനം ആക്‌സസ് ചെയ്യുന്നതിനും സ്ഥാപനത്തിന്റെ ഉദ്യോഗസ്ഥന്റെ ഐഡന്റിറ്റി പരിശോധിക്കേണ്ടതാണ്. മാത്രമല്ല, ഖത്തർ ഇ-ഗവൺമെന്റ് “ഹുകൂമി” വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള പേയ്‌മെന്റ് ഓപ്ഷൻ വഴി ഫീസ് അടയ്ക്കുന്നതിന് സാധുവായ ഒരു ബാങ്ക് പേയ്‌മെന്റ് കാർഡ് ഉണ്ടായിരിക്കണം. കൂടാതെ, അപേക്ഷകനുമായി ബന്ധപ്പെട്ട അപേക്ഷാ ഡാറ്റയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണം.

ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത്‌  മന്ത്രാലയത്തിലേക്ക് ആപ്ലിക്കേഷൻ ഫോം  അയക്കണം. ആവശ്യമായ അവലോകനത്തിന് ശേഷം മന്ത്രാലയം ആണ് ആപ്ലിക്കേഷൻ അംഗീകരിക്കുക. പ്രൈവറ്റ് കമ്പനിയിലുള്ളവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന ലെറ്ററും ലഭ്യമാവുന്ന മുറയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം അയക്കേണ്ടതുണ്ട്.

കൂടാതെ, തൊഴിൽ കോൺട്രാക്റ്റിന്റെ അറ്റസ്റ്റഡ് കോപ്പി കൂടി ഇതിന്റെ കൂടെ അറ്റാച്ച് ചെയ്യണം. അപേക്ഷക്ക് അപ്രൂവൽ ലഭിച്ചാൽ ഇ-പെയ്മെന്റ് പോർട്ടൽ വഴി ഫീസടയ്ക്കണം.
മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് പെർമിറ്റ് പ്രിന്റ് ചെയ്തെടുക്കേണ്ടത്. എംപ്ലോയ്മെന്റ് കാർഡ് ലഭിക്കുന്നതിന് ഏറ്റവൂം അടുത്തുള്ള സർവീസ് കോംപ്ലക്‌സ് സന്ദർശിച്ചാൽ മതിയാവും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker