ആരോഗ്യംഖത്തർ

വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് ആശങ്ക വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഖത്തറിലെ വ്യവസായ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ സുരക്ഷിതരാണെന്നും അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മനുഷ്യാവകാശ കമ്മീഷൻ ഉപമേധാവി മുഹമ്മദ് സെയ്ഫ് അൽ കുവാരി പറഞ്ഞു. ഖത്തർ ടിവിയോടു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തൊഴിലാളികൾക്കായി ഏർപെടുത്തിയിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ മനുഷ്യാവകാശ കമ്മീഷൻ നേരിട്ടു കണ്ടു പരിശോധിച്ചിട്ടുള്ളതാണ്. കൊറോണയിൽ നിന്നും മുക്തരാവാനും രോഗം പടരാതിരിക്കാനുമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വളരെ കൃത്യമായ പദ്ധതികളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ ആശങ്ക വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് വേദികളിലെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന തൊഴിലാളികൾക്കും കൃത്യമായ സുരക്ഷാ പരിരക്ഷ സർക്കാർ ഒരുക്കിയിട്ടുണ്ട്. കൊവിഡ് ബാധയേറ്റിട്ടുണ്ടോ എന്നറിയാൻ ജോലി ആരംഭിക്കുന്നതിനു മുൻപും ശേഷവും ശരീരത്തിന്റെ താപനില പരിശോധിക്കാനുള്ള സംവിധാനം എല്ലായിടത്തുമുണ്ടെന്നും അൽ കുവാരി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker