ആരോഗ്യംഖത്തർ

ലക്ഷ്യം പൂർത്തിയാക്കിയാൽ വാക്സിനേഷൻ എടുക്കാത്തവർക്കും ഇളവുകൾ ലഭിക്കുമെന്ന് ഡോ. സോഹ അൽ ബയാത്ത്

കൊവിഡ് നിയന്ത്രണങ്ങൾ ക്രമേണ എടുത്തു കളയുമ്പോൾ പ്രത്യേകാവകാശങ്ങൾ നേടുന്നതിന് വാക്സിൻ എടുക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത്ത് ജനങ്ങളോട് നിർദ്ദേശിച്ചു.

“കൊവിഡ് വാക്സിൻ എടുക്കാൻ ഞങ്ങൾ ആരെയും നിർബന്ധിക്കുന്നില്ല, പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവരിൽ ലക്ഷ്യമിട്ട ശതമാനത്തിലേക്ക് എത്തുമ്പോൾ വാക്സിനേഷൻ എടുക്കാത്തവർക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.” ഖത്തർ ടിവി പ്രോഗ്രാമിൽ സോഹ അൽ ബയാത്ത്. പറഞ്ഞു.

കൊവിഡ് വാക്സിൻ എടുക്കാൻ തയ്യാറാകാത്ത ആളുകളുടെ എണ്ണം വളരെ കുറവാണ്. നിലവിൽ ലഭ്യമായ ഇളവുകൾ ആസ്വദിക്കാൻ വാക്സിൻ എടുക്കാൻ ശേഷിക്കുവരെക്കൂടി ഞങ്ങൾ അതിനു ക്ഷണിക്കുന്നു.” ഡോ. സോഹ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker