ആരോഗ്യംഖത്തർ

പകർച്ചപ്പനി, ഖത്തറിലെ ആശുപത്രികളിൽ സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് .

ദോഹ: പകർച്ചപ്പനി വ്യാപിക്കുന്നതിനെ തടയുന്നതിനായി ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യ കുത്തി വെയ്പ്പ് നൽകാൻ സർക്കാർ നിർദ്ദേശം. ഇതിനായി സൗകര്യമൊരുക്കിയിട്ടുള്ള സർക്കാർ, അർദ്ധ സർക്കാർ, പ്രൈവറ്റ് തുടങ്ങിയ ആശുപത്രികളുടെ പേര് വിവരങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.
രാജ്യത്തെ മുഴുവൻ ആശുപത്രികൾ കൂടാതെ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങൾ, 3 സർക്കാർ സ്ഥാപനങ്ങളിലും ആറ് അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും 46 സ്വകാര്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് ലഭ്യമാകുമെന്ന്
സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
തണുപ്പ് കാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 20000O പേർക്ക് കുത്തിവെയ്പ്പ് നൽകുകയാണ് ലക്ഷ്യം വെക്കുന്നത്.

ശൈത്യ കാലത്ത് പകർച്ചപ്പനി പെട്ടെന്ന് പിടിപെടാൻ സാധ്യതയുള്ള 65 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ആസ്മ, പ്രമേഹ ഹൃദ്രോഗികൾ, അർബുദ രോഗികൾ, ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർ , അവയവ മാറ്റത്തിന് തയ്യാറായി നിൽക്കുന്നവർ എത്രയും പെട്ടെന്ന് കുത്തിവെപ്പ് എടുക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡിക്കൽ സർവീസ് വകുപ്പ്, ഖത്തർ ആംഡ് ഫോഴ്‌സ് മെഡിക്കൽ സ്‌പെഷൽറ്റി സെന്റർ, ലെഖ് വിയ എന്നീ 3 സർക്കാർ കേന്ദ്രങ്ങളിലും സിദ്ര മെഡിക്കൽ, ഖത്തർ റെഡ് ക്രസന്റ്, ഖത്തർ പെട്രോളിയം ഹെൽത്ത് സർവീസ്, ഖത്തർ ഗ്യാസ്-അൽഖോർ കമ്യൂണിറ്റി മെഡിക്കൽ സെന്റർ, ഖത്തർ ഫൗണ്ടേഷൻ പ്രൈമറി ഹെൽത്ത്സെന്റർ, ഖത്തർ ഓർത്തോപീഡിക്-സ്‌പോർട്‌സ് മെഡിസിൻ ആശുപത്രി-ആസ്പതാർ എന്നീ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും കൂടാതെ,
സ്വകാര്യ ക്ലിനിക്കുകളിൽ അൽ മുംന്തസയിലെയും ഹിലാലിലേയും ആസ്റ്റർ മെഡിക്കൽ സെന്റർ, അൽ സഫ മെഡിക്കൽ പോളിക്ലിനിക്, അറ്റ്‌ലസ് മെഡിക്കൽ സെന്റർ, അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്, ഇമാറ ഹെൽത്ത് കെയർ, അൽ ഇമാദി ആശുപത്രി, അപ്പോളോ ക്ലിനിക്ക്, ഫ്യൂച്ചർ മെഡിക്കൽ സെന്റർ, കിംസ് ഖത്തർ മെഡിക്കൽ സെന്റർ, ദോഹ ക്ലിനിക് ആശുപത്രി, അൽ അഹ്‌ലി ആശുപത്രി, അൽ അബീർ മെഡിക്കൽ സെന്റർ, നസീം അൽ റബീഹ് മെഡിക്കൽ സെന്റർ, അൽ ഷിഫ പോളി ക്ലിനിക്ക് എന്നീ സ്വകാര്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുത്തിവെയ്പ്പ് നൽകപ്പെടും

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker