അപ്‌ഡേറ്റ്സ്ഖത്തർ

മെട്രാഷ്2 ആപ്പിൽ ലഭ്യമാകാത്ത സേവനങ്ങൾ മാത്രമേ നേരിട്ടു നൽകുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ്

രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം കുറക്കുന്നതിനു വേണ്ടി ഇനി മുതൽ മെട്രാഷ്2 അപ്ലിക്കേഷനിലും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ലഭ്യമല്ലാത്ത സേവനങ്ങൾ മാത്രമേ നേരിട്ടു നൽകൂവെന്ന് ജനറൽ ഡക്ടറേറ്റ് ഓഫ് പാസ്പോർട്സ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തികൾക്കും കമ്പനികൾക്കുമായി നിലവിൽ ഇരുനൂറിലധികം സേവനങ്ങൾ മെട്രാഷ്2 ആപ്പ് വഴി ലഭ്യമാകുന്നുണ്ട്‌. വാഹന ലൈസൻസ് പുതുക്കൽ, നാഷണൽ അഡ്രസ് രജിസ്റ്റർ ചെയ്യൽ, റസിഡൻസ് പെർമിറ്റ് പുതുക്കൽ, വിസ കാലാവധി നീട്ടൽ, ട്രാഫിക് നിയമലംഘനത്തിന്റെ പിഴയടക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി 2020ൽ നിരവധി പേർ ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

https://twitter.com/PeninsulaQatar/status/1267369039426392065?s=19

ആപ്ലിക്കേഷനിലെ ഏറ്റവും പ്രധാനപ്പെട്ട പുതിയ സേവനങ്ങളിൽ വാഹന പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കുക, വാഹനങ്ങൾ ഒഴിവാക്കുക, സുരക്ഷാ വകുപ്പുകളിൽ ക്രിമിനൽ പരാതികൾ റിപ്പോർട്ട് ചെയ്യുക, നവജാതശിശുക്കളെ ദേശീയ വിലാസത്തിലേക്ക് ചേർക്കുക, പൗരന്മാർക്കുള്ള യാത്രാ അറിയിപ്പുകളുടെ പട്ടിക ചേർക്കൽ, നീക്കംചെയ്യൽ, അന്വേഷണം എന്നിവയും ഉൾപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker