ഖത്തറിൽ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ കഹ്റാമ ആരംഭിച്ചു
ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ) 2021 ജൂൺ 24 വ്യാഴാഴ്ച ഇലക്ട്രിക് കാറുകൾക്കായുള്ള പത്തൊൻപതാമത്തെ ചാർജിംഗ് സ്റ്റേഷൻ കത്താരയിൽ തുറന്നു.
“കഹ്റാമയും കതാരയും തമ്മിലുള്ള ഈ സഹകരണത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. 180 കിലോവാട്ട് ശേഷിയുള്ള, ഖത്തറിൽ ഇലക്ട്രിക് വാഹനങ്ങൾക്കു വേണ്ടിയുള്ള ഏറ്റവും വേഗതയേറിയ ചാർജറിൽ 10 മിനിറ്റിനുള്ളിൽ ഒരു കാർ പൂർണമായി ചാർജ് ചെയ്യാൻ കഴിയും.” കഹ്റാമ പ്രസിഡന്റ് എംഗ് എസ്സ ബിൻ ഹിലാൽ അൽ കുവാരി പറഞ്ഞു.
ഖത്തറിന് ഏറ്റവും അനുയോജ്യമായത് വിലയിരുത്തുന്നതിനും മികച്ച നിലവാരം മനസിലാക്കുന്നതിനും നിരവധി പൈലറ്റ് സ്റ്റേഷനുകൾ കഹ്റാമ സ്ഥാപിച്ചിട്ടുണ്ട്. സോളാർ സ്റ്റേഷനായ മെസീയിഡിലെ കഹ്റാമ കെട്ടിട സ്റ്റേഷൻ ഉൾപ്പെടെയാണ് പത്തൊൻപത് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഖത്തറിന് ചുറ്റും 100 ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ജനറൽ ടെണ്ടർ നൽകാൻ കഹ്റാമ ഒരുങ്ങുന്നുണ്ട്. 2021ൽ കവലകൾ, ഷോപ്പിംഗ് മാളുകൾ, സർക്കാർ കെട്ടിടങ്ങൾ, ഹോട്ടലുകൾ, മെട്രോ സ്റ്റേഷൻ പാർക്കിംഗ് തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.
Kahramaa installs fastest electric car charger in #Qatar at Katarahttps://t.co/YEyagJZwCz
— The Peninsula Qatar (@PeninsulaQatar) June 26, 2021