അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ജനിതകമാറ്റം സംഭവിച്ച വൈറസ് ഖത്തറിൽ എത്തിച്ചേർന്നിട്ടുണ്ടാകാമെന്ന് ഡോ. അൽ ഖാൽ

കൊറോണ വൈറസ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിനിടയിൽ നിരന്തരം പരിവർത്തനം ചെയ്യുന്നുണ്ടെന്നും അത് ഖത്തറിൽ എത്തിച്ചേർന്നിരിക്കാമെന്നും ഹമദ് മെഡിക്കൽ കോർപ്പറേഷൻ തലവനായ ഡോ. അബ്ദുൾ ലത്തി ഫ് അൽ ഖാൽ ഇന്നലത്തെ പത്രസമ്മേളനത്തിൽ പറഞ്ഞു.

യുകെയിലും ദക്ഷിണാഫ്രിക്കയിലും കൊവിഡിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയത് ഗൾഫ് രാജ്യങ്ങളിൽ എത്തിയിട്ടുണ്ടെന്നും അത് ഖത്തറിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ തരംഗത്തിന്റെ വലിപ്പം വ്യക്തമല്ലെന്നും എന്നാൽ മുൻകരുതലുകൾ സ്വീകരിക്കുന്നത് ഇതിന്റെ തീവ്രതയെ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിയന്ത്രണങ്ങൾ വീണ്ടും നടപ്പാക്കുന്നതിന് ഖത്തർ നാലു തലത്തിലുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. വിവാഹങ്ങൾക്കും ഒത്തുചേരലുകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ അവ പൂർണ്ണമായി നിർത്തലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker