ഖത്തർ

തൊഴിലാളികൾ ഫാമിലി റെസിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്നതു വിലക്കിയ നടപടിയിൽ വ്യക്തത വരുത്തി മന്ത്രാലയം

സാമൂഹികവും ആരോഗ്യവും സാമ്പത്തികവുമായ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഫാമിലി റെസിഡൻഷ്യൽ ഏരിയയിൽ തൊഴിലാളികളുടെ താമസം നിരോധിക്കാനുള്ള തീരുമാനമെന്ന്  മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ (എംഎംഇ) നിയമകാര്യ വകുപ്പ് അസിസ്റ്റന്റ് അഹമ്മദ് അൽ ഇമാദി പറഞ്ഞു.

“നിരോധനം സാമൂഹിക ആവശ്യങ്ങളെ മുൻനിർത്തി ഫാമിലി റെസിഡൻഷ്യൽ മേഖലയി തൊഴിലാളികൾ താമസിക്കുന്നതു തടയുന്നതിനാണ്. രണ്ടാമതായി തൊഴിലാളികൾ ഒരുമിച്ചു താമസിക്കുന്ന വില്ലകൾ പല സ്ഥലങ്ങളിലും ആരോഗ്യ സേവനങ്ങളിലും വൈദ്യുതി, ജല സേവനങ്ങളിലും സമ്മർദ്ദം ചെലുത്തുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.” അദ്ദേഹം പറഞ്ഞു.

ഒരു വസതിയിലെ തൊഴിലാളികളുടെ എണ്ണം മൂന്നിൽ താഴെയാണെങ്കിൽ, മേൽപ്പറഞ്ഞ നിയമം അവർക്ക് ബാധകമല്ലെന്ന് എംഎംഇ പറയുന്നു. ഭരണപരമായ വികസന, തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയം (MADLSA), എംഎംഇയുമായി സഹകരിച്ച് രാജ്യത്തെ പാർപ്പിട പരിസരങ്ങളിലെ തൊഴിലാളികളുടെ പാർപ്പിടം പരിശോധിക്കുന്നതിനുള്ള ക്യാമ്പയ്നുകൾ നടത്തുന്നുണ്ട്.

തൊഴിൽ നിയമം ബാധകമാകുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എഞ്ചിനീയർ, ഡോക്ടർ അല്ലെങ്കിൽ അധ്യാപകൻ എന്നിവരും നിയമത്തിൽ പ്രതിപാദിച്ച തൊഴിലാളിയെന്ന ഗണത്തിൽ ഉൾപ്പെടുന്നുവെന്ന് ഖത്തർ ടിവിയോട് സംസാരിച്ച അൽ ഇമാദി വിശദീകരിച്ചു. പ്രൊഫഷണൽ അല്ലാത്ത തൊഴിലാളികൾക്കും നിയമം ബാധകമാണ്.

മന്ത്രാലയത്തിന് ആനുകാലിക പരിശോധനാ ഡ്രൈവുകൾ ഉണ്ടെന്ന് അൽ ഖോറിലെയും അൽ തഖിറ മുനിസിപ്പാലിറ്റിയിലെയും മുനിസിപ്പൽ കൺട്രോൾ സെക്ഷൻ ഡയറക്ടർ അബ്ദുൽ അസീസ് അഹമ്മദ് അൽ സയ്യിദ് പറഞ്ഞു. പരാതികളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker