അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ പാർക്കുകളും ബീച്ചുകളും അടുത്ത അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിടുന്നതു തുടരും

കൊറോണ വൈറസിനെ ചെറുക്കുന്നതിനു വേണ്ടി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തറിലെ പാർക്കുകളും ബീച്ചുകളും അടച്ചിടുന്നതു തുടരുമെന്ന് മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് എൻവയോൺമെന്റ് അറിയിച്ചു. ഈദ് അവധി ആരംഭിച്ചതിനു പിന്നാലെയാണ് മിനിസ്‌ട്രി ഇക്കാര്യം വ്യക്തമാക്കിയത്.

“രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുന്നതിന്റെ ഭാഗമായി ബീച്ചുകളും പാർക്കുകളും അടച്ചിടുന്നതു ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ തുടരും. എല്ലാവരും വീട്ടിൽ തന്നെ ആഘോഷങ്ങൾ സംഘടിപ്പിച്ച് സുരക്ഷിതരായിരിക്കുക.” മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker