അന്തർദേശീയംഖത്തർ

ഗൾഫ് പ്രതിസന്ധി ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കുവൈത്ത് പ്രധാനമന്ത്രി

ഗൾഫ് പ്രതിസന്ധി അവസാനിക്കുമെന്നും പ്രശ്നം നിലനിൽക്കുന്ന കക്ഷികൾക്കിടയിലെ ബന്ധം സാധാരണ നിലയിലാകുമെന്നും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ കഴിഞ്ഞ ദിവസം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ദേശീയ അസംബ്ലിയുടെ (പാർലമെന്റ്) പതിനാറാമത് നിയമസഭയുടെ ഉദ്ഘാടന വേളയിൽ, ബന്ധങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാനും കുവൈറ്റ് എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുകയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യുന്ന അടിസ്ഥാനപരമായ വിദേശനയത്തിൽ കുവൈറ്റ് സർക്കാർ ഉറച്ച നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാൻ ഫലപ്രദമായ ചർച്ചകൾ നടന്നുവെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ഈ മാസത്തിന്റെ തുടക്കത്തിൽ അറിയിച്ചിരുന്നു. ജിസിസി യോഗത്തിൽ ഇതിന്റെ അന്തിമ കരാർ നിലവിൽ വരുമെന്നാണു പ്രതീക്ഷിക്കുന്നത്.

News Source: Xinhuanet

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker