അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ രണ്ടു ജിംനേഷ്യങ്ങൾക്കെതിരെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ നടപടി

പേൾ ഓഫ് ഖത്തർ, അൽ-മെഷാഫ് മേഖലയിലെ രണ്ട് ജിംനേഷ്യങ്ങൾ അടയ്ക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു. കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കാത്തതിനാലാണ് ജിംനേഷ്യം ഒരാഴ്ചത്തേക്ക് അടച്ചിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലുടനീളമുള്ള വിപണികളും വാണിജ്യപരമായ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തീവ്രമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധന കാമ്പയിൻ വരുന്നത്. ലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

രജിസ്ട്രേഷനും വാണിജ്യ ലൈസൻസിംഗുമായി ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങളോ മുൻകരുതൽ, പ്രതിരോധ നടപടികളുടെ ലംഘനമോ അറിഞ്ഞാൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം എല്ലാ പൗരന്മാരോടും ജീവനക്കാരോടും അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker