കേരളംഖത്തർ

ഖത്തറിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു

ഖത്തറിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു. ആലുവ എടത്തല കുഴിപ്പറമ്പിൽ ഹമീദിന്റെ മകൻ ഷാഫി (35) ആണു മരിച്ചത്. ഹമദ് മെഡിക്കൽ കോർപറേഷന്റെ ക്യാൻസർ ഹോസ്പിറ്റലിൽ അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം.

15 വർഷത്തോളമായി ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്ന ഷാഫിക്ക് ഫെബ്രുവരിയിലാണ് അസുഖം സ്ഥിരീകരിച്ചത്. ചികിത്സയുടെ ആദ്യ ഘട്ടത്തിൽ കോമയിലേക്കു പോയെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെട്ടു വരുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.

ഷബ്നം ഭാര്യയും മൂന്നര വയസുകാരനായ അഭി മകനുമാണ്. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടു പോകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker