ഇന്ത്യകേരളംഖത്തർ

അത്ഭുത പ്രകടനവുമായി ഖത്തറിൽ താമസിക്കുന്ന മലയാളി ബാലിക ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി

പുൾ അപ്പ് ബാറിൽ സ്ട്രെച്ച് ചെയ്ത് ഏറ്റവുമധികം സമയം തൂങ്ങിക്കിടന്നതിന്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി ബാലിക. ഖത്തറിൽ താമസിക്കുന്ന തൃശൂർ സ്വദേശികളായ സിൽജിനിന്റെയും അഞ്ജു സിൽജിനിന്റെയും മകളായ തൻവി സിൽജിനാണ് റെക്കോർഡ് നേട്ടം കുറിച്ചത്.

രണ്ടു മിനുട്ടും മുപ്പത്തിയൊൻപതു സെക്കൻഡും നേരം പുൾ അപ്പ് ബാറിൽ ഫുൾ സ്ട്രെച്ച് ചെയ്തു തൂങ്ങിക്കിടക്കുകയെന്ന വിസ്മയിപ്പിക്കുന്ന നേട്ടമാണ് തൻവി സ്വന്തമാക്കിയത്. ബിർല പബ്ലിക് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ തൻവിയുടെ പ്രായം വെറും ഏഴു വയസാണെന്നത് റെക്കോർഡിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.

2021 മെയ് 7നാണ് തൻവിയുടെ പ്രകടനത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ അംഗീകരിച്ചത്. കൂടുതൽ പരിശീലനം ലഭിച്ചാൽ ജിംനാസ്റ്റിക്സ് പോലുള്ള കായിക ഇനങ്ങളിൽ തിളങ്ങാനും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനും ഈ കൊച്ചു മിടുക്കിക്കു കഴിയുമെന്നതിൽ സംശയമില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker