ഖത്തർ

ഖത്തറിലെ തൊഴിലാളികൾക്കു ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് മാൾ ഓഫ് ഖത്തർ

കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി, ഈദ് അൽ-ഫിത്തറിന്റെ വേളയിൽ, വഹാബുമായി സഹകരിച്ച് മാൾ ഓഫ് ഖത്തർ രാജ്യത്തുടനീളമുള്ള തൊഴിലാളികൾക്ക് 300 കിറ്റുകൾ നൽകാനുള്ള സംരംഭത്തിന് നേതൃത്വം നൽകുന്നു.

കിറ്റുകളിൽ ഭക്ഷ്യവസ്തുക്കളും വ്യക്തിഗത ശുചിത്വവസ്തുക്കളും ഉൾപ്പെടുന്നു. കൂടാതെ ഏറ്റവുമയർന്ന സുരക്ഷയും ശുചിത്വ നിലവാരവും പുലർത്തി നന്നായി പായ്ക്ക് ചെയ്താണ് തൊഴിലാളികൾക്കു വിതരണം ചെയ്യുന്നത്.

വിശുദ്ധ മാസത്തിന്റെ സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കാൻ ഈ സംരംഭം തൊഴിലാളികളെയും താഴേക്കിടയിലുള്ള കമ്മ്യൂണിറ്റികളെയും പിന്തുണക്കുമെന്ന് മാൾ ഓഫ് ഖത്തർ ജനറൽ മാനേജർ എമിലി സർകിസ് പറഞ്ഞു:

അവാർഡ് നേടിയ SME ആയ വഹാബ്, ഭക്ഷണം പാഴാക്കുന്നതു കുറയ്ക്കുന്നതിനും ഖത്തറിലെ കമ്മ്യൂണിറ്റികൾക്ക് പിന്തുണ നൽകുന്നതിനും പ്രവർത്തിക്കുന്നു. മിച്ചമുള്ള ഭക്ഷണം ആവശ്യമുള്ളവർക്കു നൽകുന്നതിലൂടെ, സാമൂഹിക ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും വഹാബ് ലക്ഷ്യമിടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker