കാലാവസ്ഥ

ഖത്തറിന്റെ പല ഭാഗങ്ങളിലും മഴ, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നു നേരിയ തോതിൽ മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വടക്കു ഭാഗങ്ങളിലാണ് മഴ പെയ്തത്. വരും ദിവസങ്ങളിൽ ഇതിന്റെ തുടർച്ചയായി മഴ പെയ്യാനും കാലാവസ്ഥയിൽ മാറ്റം വരാനും സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പു നൽകി.

ഈയാഴ്ച മുഴുവൻ അന്തരീക്ഷത്തിലുണ്ടാവുന്ന മർദ്ദവ്യത്യാസം മൂലമാണ് മഴ പെയ്യുന്നതെന്ന് കാലാവസ്ഥ കേന്ദ്രം പറഞ്ഞു. കനത്ത ഇടിമിന്നലോടു കൂടി മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനും മറ്റും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker