അന്തർദേശീയംഖത്തർ

സൗദി, യുഎഇ കിരീടാവകാശികൾക്കെതിരെ അൽ ജസീറ മാധ്യമപ്രവർത്തക കേസ് ഫയൽ ചെയ്തു

സീനിയർ അൽ ജസീറ ജേർണലിസ്റ്റായ ഗഡാ ഓയൂസ് സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎഇ കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് എന്നിവർക്കെതിരെ ബുധനാഴ്ച സതേൺ ഡിസ്ട്രിക്റ്റ് ഓഫ് ഫ്ലോറിഡയിൽ കേസ് ഫയൽ ചെയ്തുവെന്ന് വാഷിംഗ്‌ടൺ ആസ്ഥാനമായുള്ള ന്യൂസ് വെബ്‌സൈറ്റായ ദി ഹിൽ റിപ്പോർട്ട് ചെയ്തു.

തന്റെ ഫോണിൽ നിന്ന് ‘ചോർത്തിയെടുത്ത വിവരങ്ങൾ’ പ്രസിദ്ധീകരിച്ചുവെന്നും ‘പത്രപ്രവർത്തകനെതിരായ ഗൂഡാലോചനയിൽ പങ്കെടുത്തുവെന്നും’ ആരോപണമുന്നയിച്ചാണ് അൽ ജസീറ മാധ്യമ പ്രവർത്തകയായ ഓയൂസ് ലോസ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്.

സൗദി അറേബ്യൻ, യുഎഇ സർക്കാരുകളെക്കുറിച്ചുള്ള ഓയിസിന്റെ വിമർശനാത്മക റിപ്പോർട്ടിംഗ് കാരണം അവരെ അപകീർത്തിപ്പെടുത്താനും പത്രപ്രവർത്തനത്തെ ദുർബലപ്പെടുത്താനാണ് ഇതുവഴി ഉദ്ദേശിച്ചതെന്ന് ദി ഹിൽ റിപ്പോർട്ട് ചെയ്തു.

2018ൽ സൗദി പത്രപ്രവർത്തകനായ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട സൗദി, യുഎഇ ഉദ്യോഗസ്ഥരുടെ അതേ സംഘത്തിന്റെ ഭാഗമായിരുന്നു പ്രതികളെന്ന് ദി ഹിൽ റിപ്പോർട്ട് ചെയ്യുന്നു.

കുറഞ്ഞത്, ഇവരെക്കുറിച്ച് കൃത്യമായി മനസിലാക്കാൻ സഹായിക്കുക, ഇങ്ങനെ സംഭവിക്കുന്നുവെന്ന് ലോകത്തെ അറിയിക്കുക, ഈ സംഭവത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിക്കുകയെന്നതാണ് ഉദ്ദേശമെന്ന് കേസിലെ പ്രധാന അഭിഭാഷകൻ ഡാൻ റാഷ്‌ബൂം ദി ഹില്ലിനോട് പറഞ്ഞു.

2018 ൽ ഇസ്താംബൂളിൽ ഖഷോഗിയെ കൊലപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെയാണ് ഇവർക്കെതിരായ ഓൺലൈൻ ആക്രമണം രൂക്ഷമായതെന്നും സൗദി, യുഎഇ സർക്കാരുകളുടെ സംയുക്തവും ഏകോപിതവുമായ ശ്രമമാണിതെന്ന് കോടതി രേഖയിൽ പറയുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker