‘പ്ലാന്റ് മില്യൺ ട്രീ’ സംരംഭത്തിൽ വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരും പങ്കാളികളായി
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ (എംഎംഇ) ‘പ്ലാന്റ് മില്യൺ ട്രീ’ സംരംഭത്തിന് കൂടുതൽ പ്രചോദനം നൽകി എത്യോപ്യ, മെക്സിക്കോ, ടാൻസാനിയ എന്നീ രാജ്യങ്ങളിലെ അംബാസഡർമാർ വിവിധ വൃക്ഷങ്ങളുടെ തൈകൾ ലെഗ്റ്റൈഫിയ പാർക്കിൽ നട്ടുപിടിപ്പിക്കുന്നതിൽ പങ്കാളികളായി.
2019ൽ ആരംഭിച്ച ഹരിത സംരംഭത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ മന്ത്രിമാർ, അംബാസഡർമാർ, സ്കൂളുകൾ, കമ്മ്യൂണിറ്റി നേതാക്കൾ, പൊതു, സ്വകാര്യ കമ്പനികൾ എന്നിവരുടെ പങ്കാളിത്തത്തോടെ ആയിരക്കണക്കിന് വൃക്ഷത്തൈകൾ രാജ്യത്തു നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ഈ സംരംഭത്തിനു കീഴിൽ ദേശീയപാതകൾ, വ്യാവസായിക മേഖലകൾ, മലിനജല പ്ലാന്റുകൾ, സംസ്കരണ യൂണിറ്റുകൾ, മഴവെള്ള സംഭരണ സ്ഥലങ്ങൾ, നഗരങ്ങൾ, മുനിസിപ്പൽ സ്ട്രിപ്പുകൾ, പൊതു പാർക്കുകൾ, സ്കൂളുകൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
നിരവധി എംബസികളുടെ പങ്കാളിത്തത്തോടെ എംഎംഇയിലെ പബ്ലിക് പാർക്സ് വകുപ്പാണ് ലെഗ്റ്റൈഫിയ പാർക്കിൽ പരിപാടി സംഘടിപ്പിച്ചത്.
The initiative focuses on planting saplings of trees suited for Qatari climate, such as Sidr, Ghaf, Samar and many more.#Qatar #Green #Plantation https://t.co/zQ3uVj51K8
— The Peninsula Qatar (@PeninsulaQatar) December 25, 2020