ആരോഗ്യംഖത്തർ

ഖത്തറിലെ എല്ലാവർക്കും സുരക്ഷയും പരിരക്ഷയും ഉറപ്പുനൽകി ആരോഗ്യമന്തി

ആറാം തവണ ഖത്തർ രോഗി സുരക്ഷാ വാരം ആഘോഷിക്കുന്നതിലൂടെ ഖത്തറിലെ എല്ലാ ആളുകൾക്കും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ പരിചരണം നൽകാനുള്ള പ്രതിജ്ഞാബദ്ധത സ്ഥിരീകരിക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രി ഹനൻ മുഹമ്മദ് അൽ കുവാരി അറിയിച്ചു.

“കോവിഡ് 19 പാൻഡെമിക് ലോകത്തിലെ എല്ലാ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾക്കും ഒരു വെല്ലുവിളിയാണ്. ആരോഗ്യ സംവിധാനത്തിന്റെ പുന:സ്ഥാപനത്തിനും വെല്ലുവിളികളെ നേരിടാനുള്ള കഴിവുകൾ പുതുക്കുന്നതിനുമുള്ള ഒരു പ്രായോഗിക പരീക്ഷണം കൂടിയായിരുന്നു ഇത്. അതുകൊണ്ട് രോഗികളുടെ സുരക്ഷയ്ക്ക് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കും ഊന്നൽ നൽകുക എന്ന ഖത്തർ രോഗി സുരക്ഷാ വാരത്തിന്റെയും ലോക രോഗി സുരക്ഷാ ദിനത്തിന്റെയും ഈ വർഷത്തെ പ്രമേയത്തിന് പ്രസക്തിയുണ്ട്”

കോവിഡ് -19 പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ സഹായിച്ച ഖത്തറിലെ എല്ലാ ആരോഗ്യ പ്രവർത്തകരുടെയും പരിശ്രമത്തെയും പ്രതിബദ്ധതയെയും ഡോ. ​​അൽ കുവാരി പ്രശംസിച്ചു.

ഈ പകർച്ചവ്യാധി നിയന്ത്രണവിധേയമാക്കാൻ ലോകമെമ്പാടുമുള്ള എല്ലാ ആരോഗ്യ പ്രവർത്തകരോടും ഞങ്ങളുടെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കൂടാതെ, മറ്റുള്ളവരെ സംരക്ഷിക്കാനും ചികിത്സിക്കാനും ശ്രമിക്കുന്നതിനിടെ രോഗവുമായി പോരാടി ജീവൻ നഷ്ടപ്പെട്ടവരെ ഞങ്ങൾ ഓർമിക്കുന്നു.”മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker